രാജ്യത്ത് പുതുതായി ആരംഭിച്ചത് 30 ലക്ഷം ബാങ്ക് എക്കൗണ്ടുകള്‍

രാജ്യത്ത് പുതുതായി ആരംഭിച്ചത് 30 ലക്ഷം ബാങ്ക് എക്കൗണ്ടുകള്‍

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യത്ത് 30 ലക്ഷം ബാങ്ക് എക്കൗണ്ടുകള്‍ പുതുതായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ മൂന്നിലൊന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ പ്രതിദിനം ശരാശരി 50,000ത്തോളം എക്കൗണ്ടുകള്‍ എസ്ബിഐയില്‍ നിന്നു തുറക്കുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബാങ്ക് എക്കൗണ്ട് തുറക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തേയില തോട്ടങ്ങളും ഫാക്റ്ററികളും കേന്ദ്രീകരിച്ച് ബാങ്കുകള്‍ പ്രത്യേക ക്യാംപ് സംഘടിപ്പിച്ചിരുന്നു. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നേരിട്ട് ശമ്പളം നല്‍കിയിരുന്ന മിക്ക കമ്പനികളും വന്‍ തോതില്‍ സാലറി എക്കൗണ്ടുകള്‍ ആരംഭിച്ചതായാണ് വിവരം. അതേസമയം സാമ്പത്തിക മാന്ദ്യം പരിഹരിച്ചാല്‍ ഈ എക്കൗണ്ടുകളില്‍ പലതും നിര്‍ജിവമാകുമെന്നും വിലയിരുത്തലുണ്ട്.

Comments

comments

Categories: Slider, Top Stories