സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി

സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി

 

ന്യൂഡെല്‍ഹി : സിനിമാ തിയറ്ററുകളില്‍ ഓരോ പ്രദര്‍ശനത്തിനു മുമ്പും ദേശീയ ഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി. ഈ സമയത്ത് എല്ലാവരും എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മാത്രമല്ല ദേശീയ പതാകയുടെ ദൃശ്യം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ദേശീയ ഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയ ഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ഒരാഴ്ചക്കകം ഉത്തരവ് നടപ്പാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കോടതി ഉത്തരവ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ അറിയിക്കും. ഇലക്ടോണിക്-അച്ചടി മാധ്യമങ്ങളില്‍ ഇക്കാര്യം പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം ദേശീയ ഗാനത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. പരസ്യങ്ങള്‍ക്കുള്‍പ്പെടെ ദേശീയ ഗാനം ഭാഗികമായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിട്ടു. ദേശീയ ഗാനം അഭികാമ്യമല്ലാത്ത വസ്തുക്കളില്‍ അച്ചടിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories