പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും

 

തിരുവനന്തപുരം : പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക് തുടരും. ചില സംഘടനകള്‍ നടത്തിയ സമരത്തെതുടര്‍ന്ന് ക്ഷേത്ര ഭരണസമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവരികയും പടിഞ്ഞാറെ നട ഉപരോധിക്കുകയും ചെയ്തു. സംഘടനാ പ്രതിനിധികള്‍ ക്ഷേത്ര ഭരണസമിതി ചെയര്‍മാനെ കണ്ടശേഷമാണ് തത്സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചത്.

ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. കേരള ബ്രാഹ്മണ സഭ, പത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, പത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സഭ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. റിയ രാജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിര്‍ദ്ദേശം. തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷ് ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താമെന്ന ഉത്തരവിറക്കിയത്.

Comments

comments

Categories: Slider, Top Stories