എണ്ണ വിപണി: ഒപെക് രാഷ്ട്രങ്ങളുടെ മന്ത്രിതല കോണ്‍ഫറന്‍സ് ആരംഭിച്ചു

എണ്ണ വിപണി:  ഒപെക് രാഷ്ട്രങ്ങളുടെ മന്ത്രിതല കോണ്‍ഫറന്‍സ് ആരംഭിച്ചു

 

വിയന്ന: പെട്രോളിന്റെ അധിക വിതരണം കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) രാഷ്ട്രങ്ങളുടെ മന്ത്രിതല സമ്മേളനം ആരംഭിച്ചു. ക്രൂഡ് ഓയില്‍ വിതരണം വെട്ടികുറച്ച് പെട്രോള്‍ വില വര്‍ധന നിയന്ത്രിക്കുകയാണ് കോണ്‍ഫറന്‍സിന്റെ പ്രധാന അജണ്ട.

ഉല്‍പ്പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ പ്രാഥമിക കരാറില്‍ എത്തിയിരുന്നു. 2008നു ശേഷം ആദ്യമായാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കുന്നതു സംബന്ധിച്ച് 14 ഒപെക് രാഷ്ട്രങ്ങള്‍ ആലോചന നടത്തുന്നത്. 2017 ജനുവരി മുതല്‍ പ്രതിദിനം 32.5 മില്യണ്‍ മുതല്‍ 35 മില്യണ്‍ ബാരല്‍ വരെ എന്ന നിലയിലേക്ക് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. ഒപെക്കിനു പുറത്തുള്ള രാജ്യങ്ങളും ഉല്‍പ്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദീര്‍ഘകാലം ഉപരോധം നേരിട്ട ഇറാന് ഉല്‍പ്പാദനം കുറയ്ക്കുന്ന കാര്യത്തില്‍ ഇളവുകള്‍ നല്‍കാനും ഒപെക് രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories
Tags: oil prices, OPEC