നഗ്രോത ആക്രമണം: തീവ്രവാദികള്‍ പ്രയോജനപ്പെടുത്തിയത് ദേശീയപാതയുടെ സാമീപ്യം

നഗ്രോത ആക്രമണം: തീവ്രവാദികള്‍ പ്രയോജനപ്പെടുത്തിയത് ദേശീയപാതയുടെ സാമീപ്യം

 

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ജമ്മു കശ്മീരിലെ നഗ്രോത സൈനിത താവളം ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് പ്രയോജനം ചെയ്തത് ദേശീയപാതയുടെ സാമീപ്യം.
കശ്മീര്‍ താഴ്‌വരയെയും വടക്കേ ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത-1എ കടന്നു പോകുന്നത് നഗ്രോത കന്റോണ്‍മെന്റിനു സമീപമാണ്. ദേശീയപാതയുള്ളതിനാല്‍ പ്രദേശത്തു കടകളും ഡാബകളും(ഭക്ഷണശാല) പ്രവര്‍ത്തിക്കുന്നുമുണ്ട്. അതുകൊണ്ടാണു തീവ്രവാദ ആക്രമണം നടത്താന്‍ എളുപ്പം സാധിച്ചതെന്നു വിലയിരുത്തുന്നുണ്ട്. മാത്രമല്ല ആക്രമണം നടത്തിയവര്‍ പൊലീസ് യൂണിഫോമിലാണ് എത്തിയത്.
നഗ്രോത ആക്രമണത്തെ തുടര്‍ന്നു ഇന്ത്യന്‍ സേന തീവ്രവാദിക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കി. നാല് പേര്‍ ചേര്‍ന്നു പട്ടാള ക്യാംപ് ആക്രമിച്ചെന്നാണു നിഗമനം. ഇവരില്‍ മൂന്നു പേരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. നാലാമന്‍ സൈനിക ക്യാംപിനകത്ത് കുടുങ്ങിപ്പോയിട്ടുണ്ടാകുമെന്നാണു കരുതുന്നത്. ഇതേത്തുടര്‍ന്നാണു തിരച്ചില്‍ ശക്തമാക്കിയത്.
നഗ്രോത കന്റോണ്‍മെന്റിനു നേരെ നടന്ന ആക്രമണം സുരക്ഷാ വീഴ്ചയുടെ ഭാഗമായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. നഗ്രോത കന്റോണ്‍മെന്റ് ദേശീയപാത-1 കൊണ്ട് ചുറ്റപ്പെട്ടതാണ്. ഇവിടെ സിവിലിയന്മാര്‍ താമസിക്കുന്നുണ്ട്.
ഏഴ് സൈനികര്‍ വീരമൃത്യം വരിച്ച സംഭവത്തെത്തുടര്‍ന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. നഗ്രോത ആക്രമണത്തെക്കുറിച്ചു പരീഖര്‍, പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. ചൊവ്വാഴ്ച നഗ്രോതയ്ക്കു പുറമേ സാംബ സെക്ടറിലും വെടിവെപ്പ് നടന്നിരുന്നു. ഇക്കാര്യവും ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായി.

Comments

comments

Categories: Slider, Top Stories