നഗ്രോത ആക്രമണം ഇന്റലിജന്‍സ് വീഴ്ച: ശിവസേന

നഗ്രോത ആക്രമണം ഇന്റലിജന്‍സ് വീഴ്ച: ശിവസേന

ന്യൂഡല്‍ഹി: നഗ്രോതയിലെ സൈനിക ക്യാംപിനു നേരെ നടന്ന ആക്രമത്തില്‍ കേന്ദ്രത്തിനെതിരേ ശിവസേന രംഗത്ത്. ഏഴ് സൈനികര്‍ കൊല്ലപ്പെട്ട നഗ്രോത ആക്രമണമുണ്ടായത് ഇന്റലിജന്‍സ് വീഴ്ച കാരണമാണെന്നു ബുധനാഴ്ച ശിവസേന കുറ്റപ്പെടുത്തി. സംഭവത്തില്‍ പാകിസ്ഥാനെതിരേ ശക്തമായ നടപടിയെടുക്കാനും പാര്‍ട്ടി ആവശ്യപ്പെട്ടു.
പാകിസ്ഥാന്റെ പ്രകോപനം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല. ഇതിനെതിരേ ശക്തമായ നടപടി നമ്മളെടുക്കണം. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ടു മാത്രം കാര്യമില്ല. ഏറ്റവും ഞെട്ടിക്കുന്നത് പട്ടാള ക്യാംപിനു നേരെ ആക്രമണം നടക്കുന്നു എന്നതാണ്. എവിടെ പോയി നമ്മളുടെ ഇന്റലിജന്‍സ് സംവിധാനമെന്നും ശിവസേന നേതാവ് മനീഷ കയാന്ദെ ചോദിച്ചു.
പഠാന്‍കോട്ട്, ഉറി തുടങ്ങിയവയ്ക്കു ശേഷം ഇപ്പോള്‍ നഗ്രോതയില്‍ ഇത് മൂന്നാമത്തെ ആക്രമണമാണ്. ഈയൊരു സംഭവത്തോടെ ഇന്റലിജന്‍സ് വീഴ്ച നടന്നതായി വെളിപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ കര്‍ശനമായ നടപടി സ്വീകരിച്ചേ മതിയാകൂ എന്നും മനീഷ പറഞ്ഞു.

Comments

comments

Categories: Politics

Related Articles