ബന്ദിയാക്കുന്ന സാഹചര്യം ഒഴിവാക്കിയത് സൈനിക മേധാവികളുടെ ഭാര്യമാര്‍

ബന്ദിയാക്കുന്ന സാഹചര്യം ഒഴിവാക്കിയത് സൈനിക മേധാവികളുടെ ഭാര്യമാര്‍

 

ന്യൂഡല്‍ഹി: ചൊവ്വാഴ്ച ജമ്മു കശ്മീരിലെ നഗ്രോത കന്റോണ്‍മെന്റില്‍ സൈനിക ക്യാംപിനകത്ത് പ്രവേശിച്ചതിനു ശേഷം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ ദൂരവ്യാപക നഷ്ടം വരുത്തുന്നതിനു മുന്‍പു നിഷ്ഫലമാക്കുന്നതില്‍ പട്ടാള ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ ബുദ്ധിപരവും സമയോചിത ഇടപെടലും സഹായിച്ചതായി റിപ്പോര്‍ട്ട്.
പൊലീസ് യൂണിഫോമിലാണ് അക്രമികള്‍ ആര്‍മി യൂണിറ്റിനകത്തേയ്ക്ക് പ്രവേശിച്ചത്. ഇവര്‍ ഫാമിലി ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രവേശിച്ച് സൈനിക കുടുംബാംഗങ്ങളെ ബന്ദിയാക്കാനാണു പദ്ധതിയിട്ടത്. എന്നാല്‍ ഡ്യൂട്ടിയിലുള്ള ഭര്‍ത്താക്കന്മാരുടെ അഭാവത്തില്‍ സ്ത്രീകള്‍ വീട്ടുപകരണങ്ങള്‍ ഉപയോഗിച്ചു തീവ്രവാദികള്‍ വീടനകത്തേയ്ക്ക് പ്രവേശിക്കുന്നത് തടഞ്ഞു. ഇത്തരത്തില്‍ സ്ത്രീകള്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ തീവ്രവാദികള്‍ക്ക് വീടനകത്തേയ്ക്ക് എളുപ്പം പ്രവേശിച്ച് സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കാന്‍ സാധിക്കുമായിരുന്നെന്നു സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

Comments

comments

Categories: Women

Write a Comment

Your e-mail address will not be published.
Required fields are marked*