മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ വായ്പ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ വായ്പ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

മുബൈ: ഉജ്ജീവന്‍ പോലുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉത്തര്‍പ്രദേശില്‍ വായ്പ നല്‍കുന്നത് മന്ദഗതിയില്‍ ആക്കുകയും പലയിടത്തും നിര്‍ത്തിവയ്ക്കുകയും ചെയ്തു. നോട്ട് പിന്‍വലിച്ചത് കടാശ്വസപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ജനങ്ങള്‍ ലോണ്‍ തിരിച്ചടയ്‌ക്കേണ്ടതില്ലെന്നും പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകര്‍ പറഞ്ഞുപരത്തുന്ന സാഹചര്യത്തിലാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.

സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ ഉത്തര്‍പ്രദേശില്‍ വായ്പാവിതരണം നിര്‍ത്തിവയ്ക്കുന്നതായി ഉജ്ജീവന്‍ മൈക്രോഫിനാന്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സമിത് ഗോഷ് അറിയിച്ചു. ഉത്തര്‍ പ്രദേശിന്റെ പല ഭാഗങ്ങളിലും പ്രാദേശിക നേതാക്കള്‍ ജനങ്ങളോട് ലോണ്‍ തിരിച്ചടയ്ക്കണ്ട എന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇത്തരം കിംവദന്തികള്‍ മഹാരാഷ്ട്രയുടെ ചിലഭാഗങ്ങളിലും പരക്കുന്നുണ്ടെന്ന് മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

മൊത്തം തിരിച്ചടവ് പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ഇത്തരം ഇടപെടലുകള്‍ കാരണം പകുതിയോളം കുറഞ്ഞെന്ന് മൈക്രോഫിനാന്‍സ് ഇന്‍ഡസ്ട്രി ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ രാമന്‍ അഗര്‍വാള്‍ പറഞ്ഞു.

രാജ്യം മുഴുവനുമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും നോട്ടുനിരോധനം കാര്യമായി ബാധിച്ചിരുന്നു. പലസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കളക്ഷനില്‍ കുറവ് അനുഭവപ്പെട്ടു. 24 സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വലിയ മൈക്രോ ഫിനാന്‍സ് കമ്പനിയായ ഉജ്ജീവന്‍ മാസം 700 കോടി രൂപയുടെ ലോണ്‍ ആണ് വിതരണം ചെയ്തിരുന്നത്. കഴിഞ്ഞമാസം ഇത് 500 കോടിയായി കുറഞ്ഞു. തിരിച്ചടവില്‍ 20 ശതമാനം കുറവുണ്ടായിട്ടുണ്ടെന്ന് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആരോഹന്‍ മൈക്രോഫിനാന്‍സിന്റെ ഡയറക്റ്റര്‍ മനോജ് നമ്പ്യാര്‍ പറഞ്ഞു.

Comments

comments

Categories: Banking, Slider