മാരുതി ബ്രെസ 1.72 ലക്ഷം ബുക്കിംഗ് കടന്നു

മാരുതി ബ്രെസ 1.72 ലക്ഷം ബുക്കിംഗ് കടന്നു

മുംബൈ: മാരുതി സുസുക്കി വിറ്റാര ബ്രെസ 1.72 ലക്ഷം ബുക്കിംഗ് മറികടന്നതായി കമ്പനി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിപണിയിലെത്തിയ ബ്രെസയ്ക്ക് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് വര്‍ധിച്ചതോടെ വാഹനത്തിന്റെ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി. ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന കാര്‍ എന്ന റെക്കോഡിലേക്കാണ് വിറ്റാര ബ്രെസ കുതിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
വിപണിയില്‍ ഡിമാന്‍ഡ് കൂടിയതോടെ ആറ് മുതല്‍ പത്ത് മാസം വരെയാണ് ബ്രെസയ്ക്കായി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ കാത്തിരിക്കേണ്ടത്. ഒക്ടോബറില്‍ 60,000 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ കമ്പനിക്ക് പക്ഷെ ബുക്കിംഗിന്റെ 40 ശതമാനം മാത്രമാണ് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നത്. അതേസമയം, ഗുജറാത്തില്‍ കമ്പനി പുതിയതായി ആരംഭിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഉല്‍പ്പാദനം നടത്താനാകുമെന്നും അതിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

Comments

comments

Categories: Auto