ജീവിതങ്ങള്‍ക്ക് പ്രത്യാശയുടെ കൈത്താങ്ങ്

ജീവിതങ്ങള്‍ക്ക് പ്രത്യാശയുടെ  കൈത്താങ്ങ്

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ (കെഎസ്എസ്എം), സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കു താങ്ങായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. കാന്‍സര്‍ സുരക്ഷ, ശ്രുതിതരംഗം, താലോലം, സ്‌നേഹസ്പര്‍ശം, വയോമിത്രം തുടങ്ങിയ നിരവധി പദ്ധതികള്‍ കെഎസ്എസ്എമ്മിനുകീഴില്‍ നടപ്പിലാക്കിവരുന്നു. പുതിയ ഡയറക്ടറുടെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുകുതിക്കാനുള്ള തയാറെടുപ്പിലാണ് മിഷന്‍.
കേരളത്തില്‍ 7,93,937 ആളുകള്‍ അംഗപരിമിതരാണെന്ന് കെഎസ്എസ്എം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ”എന്റെ കുറച്ചുകാലത്തെ തിരിച്ചറിവില്‍ നിന്നു ഞാന്‍ മനസിലാക്കുന്നത്, എല്ലാവര്‍ക്കും യഥാര്‍ഥത്തില്‍ എന്തെങ്കിലുമൊരു കഴിവുണ്ടാകും. ഇവരുടെ കഴിവുകള്‍ തിരിച്ചറിയാത്ത സംവിധാനത്തിനാ
ണ് ശരിക്കും വൈകല്യം. ആ കഴിവുകള്‍ തിരിച്ചറിയാനുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം,” കെഎസ്എസ്എം ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ പറയുന്നു.
ഞാന്‍ ശ്രദ്ധ കേന്ദീകരിക്കാനാഗ്രഹിക്കുന്നത് മൂന്നുവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന ആളുകളെയാണ്. വൈകല്യങ്ങളുള്ളവര്‍, പ്രായമായവര്‍, ദുര്‍ബലരായ സ്ത്രീകള്‍ എന്നീ വിഭാഗങ്ങളായിരിക്കും ഇവ. സാമൂഹിക സുരക്ഷ ആവശ്യമുള്ള നിരവധി വിഭാഗം ആളുകളുണ്ടെങ്കിലും പ്രധാന പരിഗണന ഈ മൂന്നു വിഭാഗങ്ങള്‍ക്കായിരിക്കുമെന്നും മുഹമ്മദ് പറയുന്നു.

socialsecuritymissionവൈകല്യമുള്ളവര്‍ക്ക്
താങ്ങായി
വൈകല്യങ്ങളുള്ളവരെക്കുറിച്ച് പറയുമ്പോള്‍ അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴില്ലാത്തത് ഒരു ലൈഫ് സൈക്കിള്‍ അപ്രോച്ചാണ് എന്നുതന്നെ പറയേണ്ടിവരും. അംഗവൈകല്യം ഒരു പരിധിവരെ പരിഹരിക്കാനാവും. വൈദ്യശാസ്ത്രപരമായി ഇതില്‍ പലതും മാറ്റാനാവുന്നതുമാണ്. ഉദാഹരണത്തിന് അമ്മ ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ നേരത്തെതന്നെ ഫോളിക് ആസിഡും മറ്റും കൊടുത്ത് പരിശോധനകള്‍ കൃത്യമായി ഉറപ്പാക്കിയാല്‍ ഒരുപരിധിവരെ ഇവ തടയാനാവും. ഒരു കുട്ടി വൈകല്യത്തോടെ ജനിക്കണമോയെന്നു തീരുമാനമെടുക്കേണ്ടതുണ്ട്. ഇനി വൈകല്യത്തോടെ ഒരുകുട്ടി ജനിച്ചാല്‍ ജനിക്കുമ്പോള്‍ തന്നെ കണ്ടെത്താനാവുന്ന നിരവധി വൈകല്യങ്ങളുണ്ട്. ഉദാഹരണത്തിന് ഹൈപ്പോതൈറോയിഡിസം, കേള്‍വിശക്തിതുടങ്ങിയ കാര്യങ്ങള്‍ ജനിച്ച ഉടന്‍തന്നെ പരിശോധിക്കാനാവും. ഇവയില്‍ പലതും നേരത്തെ തന്നെ കണ്ടെത്തിയാല്‍ തക്കതായ പരിഹാരം സാധ്യമാണ്. ഒരു കുട്ടിക്ക് കേള്‍വിശക്തിയില്ലായെന്ന് ജനിക്കുമ്പോള്‍ തന്നെ കണ്ടെത്താനായാല്‍ മൂന്നാം മാസത്തില്‍ ഇത് സ്ഥിരീകരിച്ച് ആറു മാസത്തിനുള്ളില്‍ ഹിയറിംഗ് എയിഡ് നല്‍കുകയും 18 മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്യുകയും വേണം. മൂന്നര വയസാകുമ്പോള്‍ ഈ കുട്ടികള്‍ക്ക് സാധാരണ കുട്ടികളെപ്പോലെ ജീവിതം നയിക്കാനാവണം. ഇതിനെല്ലാം ആദ്യം ചെയ്യേണ്ടത് വൈകല്യങ്ങളെ സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാക്കുകയെന്നതാണ്.

നമ്മുടെ ബഡ് സ്‌കൂളിംഗ്, സ്‌പെഷല്‍ സ്‌കൂളിംഗ് പോലുള്ള സംവിധാനങ്ങള്‍ വളരെ പിന്നിലാണ്. കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ ബഡ് സ്‌കൂളിംഗിനു തുടക്കമിട്ടപ്പോള്‍ ഇത്തരത്തിലുള്ള സ്‌കൂളുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന മാതൃക കാണിച്ചുകൊടുക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഉദാഹരണത്തിന് ശാരീരിക വൈകല്യവും ബുദ്ധിമാന്ദ്യവും ഒക്കെയുള്ള കുട്ടികള്‍ക്കുള്ള പുനരധിവാസം വ്യവസ്ഥാപിതമായി ഓരോരുത്തര്‍ക്കും വ്യക്തിഗത കെയര്‍ പ്ലാന്‍ വച്ചുതന്നെ നടപ്പാക്കാനാവും. ഐക്യൂ ടെസ്റ്റ് ചെയ്യുമ്പോള്‍ നമ്മള്‍ ടെസ്റ്റ് ചെയ്യുന്നത് ലോജിക്കല്‍ ഐ ക്യൂ ആണ്. യഥാര്‍ഥത്തില്‍ എട്ടുതരം ഇന്റലിജന്‍സുണ്ട്. വിഷ്വല്‍, ലിംഗ്യുസ്റ്റിക്, ഇന്‍ട്രാപേഴ്‌സണല്‍, ഇന്റര്‍പേഴ്‌സണല്‍, മ്യൂസിക്കല്‍, കൈനസ്‌തെറ്റിക്ക് ഇന്റലിജന്‍സ് അങ്ങനെ എട്ടുതരം ഇന്റലിജസാണുള്ളത്. വിഷ്വല്‍ ഇന്റലിജന്‍സ് കൂടുതലുള്ള ആളുകളുമായി ആശയവിനിമയം നടത്തേണ്ടത് കൂടുതലും ദൃശ്യങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെയാണ്, മ്യൂസിക് ഇന്റലിജന്‍സ് കൂടുതലുള്ളവരിലേക്ക് വിവരങ്ങള്‍ ആ രീതിയില്‍ വേണം എത്തിക്കാന്‍. അതുകൊണ്ടുതന്നെ ഏതുതരം ഐക്യൂ ആണെന്നതു തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ഐഡന്റിഫിക്കേഷന്‍ നടത്തണം. ഇത്തരത്തിലുള്ള വ്യക്തികളെ അധിഷ്ഠിതമാക്കിയുള്ള കെയര്‍പ്ലാന്‍ തയാറാക്കി വേണം മുന്നോട്ടുകൊണ്ടുപോകാന്‍. വൈകല്യമുള്ള കുട്ടികളുടെ കാര്യത്തില്‍ അഞ്ചുവയസുവരെ ഏറ്റവുമധികം പ്രാധാന്യമുള്ളത് മെഡിക്കല്‍ കംപോണന്റിനാണ്. അഞ്ചുമുതല്‍ പത്തു വയസുവരെ വിദ്യാഭ്യാസം എന്ന ഘടകം വളരെ പ്രാ
ധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വ്യക്തിഗത കെയര്‍ പ്ലാനെന്ന് പറയുമ്പോള്‍ ഒരു വിക്ടിമിനെ സര്‍വൈവറിലേക്ക് കൈപിടിച്ചു നടത്തുക. അതായത് ഇരയില്‍ നിന്ന് അതിജീവകനിലേക്കുള്ള യാത്രയില്‍ അവരുടെ ഒപ്പമുണ്ടാകുക. അത് പണത്തിന്റെ രൂപത്തില്‍ മാത്രമല്ല മറിച്ച് സംവിധാനങ്ങള്‍, പരിശീലനം, അവരുടെ കഴിവുകള്‍ മനസിലാക്കുക തുടങ്ങിയ പല കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വളരുന്ന കേരളം
വളര്‍ത്തിയവരെ കൈപിടിച്ച്
വൈകല്യമുള്ളവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നതുപോലെ തന്നെ പ്രധാനമായ മറ്റൊന്നാണ് വയോജന മേഖല. വയോജന ദിനത്തില്‍ അവര്‍ക്കായി സംഘടിപ്പിച്ച പരിപാടിക്ക് നല്‍കിയ മുദ്രാവാക്യം ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എന്നായിരുന്നു. മുതിര്‍ന്നവര്‍ക്കു നല്‍കേണ്ട ബഹുമാനം വേണ്ടരീതിയില്‍ തന്നെ നല്‍കണം. പ്രായമായവരല്ലേ അവര്‍ ഇഷ്ടമുള്ളത് പറയട്ടെ എന്നു പറയുന്നതല്ല ബഹുമാനം മറിച്ച് അവര്‍ക്ക് അന്തസായി ജീവിക്കാനുളള അവസരം ഉണ്ടാക്കുകയെന്നതാണ് അവരെ ബഹുമാനിക്കുക എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. അതുതന്നെയാണ് ഈ മുദ്രാവാക്യം നല്‍കിയതിന് പിന്നിലുള്ള ചേതോവികാരം. അതുപോലെതന്നെ ഓഫീസുകളിലും മറ്റിടങ്ങളിലേക്കും അവര്‍ക്ക് എത്താനുള്ള ഭൗതികസാഹചര്യങ്ങളും അവര്‍ക്ക് വിശ്രമത്തിനാവശ്യമായ സൗകര്യങ്ങളും ഉണ്ടാവണം, ഇതോടൊപ്പം അവര്‍ക്ക് ഫലപ്രദമായ സംഭാവനകള്‍ നല്‍കാനാവുന്ന മേഖലകളുണ്ടാകണം. ഇതിനെല്ലാം പുറമേ ഇവര്‍ക്ക് പ്രത്യേകമായി വേണ്ട വൈദ്യസഹായങ്ങളും നല്‍കേണ്ടിയിരിക്കുന്നു. അവര്‍ക്കുള്ള ആരോഗ്യ സംവിധാനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളാണ് വയോമിത്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

futureceoതുല്യത ഉറപ്പാക്കാന്‍
മറ്റൊരു പ്രധാനമേഖല ദുര്‍ബലരായ സ്ത്രീകള്‍ക്കുള്ള പ്രവര്‍ത്തനങ്ങളാണ്. ഇവരും വയോജനങ്ങളെപ്പോലെതന്നെ ശ്രദ്ധ നല്‍കേണ്ട ഒരു വിഭാഗമാണ്. സ്ത്രീശക്തിയെന്ന ലോട്ടറി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ജോലികളിലെ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക. ഇതില്‍ പല കാര്യങ്ങള്‍ ഉള്‍പ്പെടും. ഒന്ന് അവര്‍ക്കുള്ള ജോലിസാധ്യതകള്‍ വര്‍ധിപ്പിക്കുകയെന്നതാണ്. മറ്റൊന്ന് തുല്യവേതനം ലഭ്യമാക്കുകയെന്നതാണ്. അവര്‍ക്ക് ജോലികള്‍ ചെയ്യുന്നതില്‍ നേരിടുന്ന തടസം പലപ്പോഴും കുട്ടികളെ നോക്കേണ്ടിവരുന്നുവെന്നതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ആരംഭിക്കണം. ഇതിന്റെ വിവിധതലങ്ങളിലേക്ക് എത്തുന്നതിന്റെ ഭാഗമായി സ്ത്രീ ശക്തി ലോട്ടറി എന്ന സംവിധാനം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്.

പണമല്ല സമയം
നല്‍കിയാലും മതി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. ആ സ്ഥാപനങ്ങള്‍ക്കുള്ള അഞ്ചുശതമാനം ഫണ്ട് അംഗപരിമിതരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാവുമെങ്കിലും ഏതാനും വീല്‍ച്ചെയറുകള്‍ വാങ്ങി നല്‍കുന്നതില്‍ മാത്രമായി ഇത് ഒതുങ്ങുകയാണ്. ഇതിനായി വികേന്ദ്രീകൃത സാമൂഹിക സുരക്ഷാപദ്ധതി ആവിഷ്‌കരിക്കുകയും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍ പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിച്ച് സാമൂഹിക സുരക്ഷാ സമിതികള്‍ക്കു പഞ്ചായത്തുകളില്‍ തുടക്കമിട്ട് അതിനു നേതൃത്വം നല്‍കുന്ന രീതി ആരംഭിക്കാനും ആഗ്രഹമുണ്ട്. രണ്ടാമത്തെ കാര്യം ഇന്ന് സാമൂഹിക സുരക്ഷ സംബന്ധിച്ച് ഒരു ‘വേക്കന്റ് സ്‌പേസ്’ കിടപ്പുണ്ട്. ഇപ്പോള്‍ ഇതുപയോഗിക്കുന്നത് പലപ്പോഴും ചില തത്പരകക്ഷികളാണ്. അവര്‍ തങ്ങളുടെ വ്യക്തിപരമായതോ അല്ലെങ്കില്‍ മറ്റേതെങ്കിലും ലാഭത്തിന് വേണ്ടിയോ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. ഇതിനെ സംബോധന ചെയ്യാനായി വോളണ്ടറി കോപ്
സ് എന്നൊരു പദ്ധതിക്കു തുടക്കമിടുകയാണ്. അതായത് പണം നല്‍കി ഒരു പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നതുപോലെതന്നെ സേവനത്തിലൂടെയും സഹകരിക്കാമെന്നതാണ് വോളണ്ടറി കോപ്‌സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍ പങ്കുചേരാന്‍ ഒരാള്‍ക്ക് ഒരാഴ്ച്ചയില്‍ രണ്ടുമണിക്കൂര്‍ ചെലവഴിക്കാനുണ്ടെങ്കില്‍ അത് ഫലപ്രദമായ രീതിയില്‍ എങ്ങനെ ചെലവഴിക്കാമെന്നു കണ്ടെത്തുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്കും ഇത്തരം പദ്ധതികളില്‍ ഭാഗമാകാനാവും. ഇത്തരത്തില്‍ അവര്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി സ്‌കോറിംഗ് ലഭിക്കും. ഭാവിയില്‍ ഒരു ജോലിക്കായുള്ള അഭിമുഖത്തിനു പോകുമ്പോള്‍ അവര്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കോര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനു
ള്ള അവരുടെ താത്പര്യം സൂചിപ്പിക്കുന്ന ഒന്നായിരിക്കും. അവരുടെ സമയം അവര്‍ എങ്ങനെ ചെലവഴിക്കുന്നുവെന്നതിനുള്ള ഒരു ഉത്തരമായിരിക്കും ഇത്. ഉദാഹരണത്തിന് പകര്‍ച്ചവ്യാധിയുള്ള സ്ഥലത്ത് വോളണ്ടറി കോപ്‌സില്‍ അംഗമായ എല്ലാവരുടെയും ഫോണുകളിലേക്ക് ആപ്പിലൂടെ സന്ദേശം നല്‍കുകയും അവര്‍ക്ക് ചെയ്യാനാവുന്ന സഹകരണങ്ങള്‍ അവരെ അറിയിക്കുകയുമാണ് ചെയ്യുന്നത്. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്താല്‍ സ്‌കോര്‍ ലഭിക്കും. ഇത് ഒരു വലിയ സംവിധാനമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിനായി ചെറിയരീതിയിലുള്ള പരിശീലനം നല്‍കാനും പദ്ധതിയിടുന്നു. ഇത്തരത്തിലുള്ള ഒരു വീ കെയര്‍ വോളണ്ടറി കോപ്
സ് പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

പ്രതിസന്ധികളെ
എങ്ങനെ മറികടക്കും
ഇപ്പോഴത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഏതു പ്രതിസന്ധിയും ഒരു പരിധിവരെ മാറ്റാനാവുമെന്ന ആത്മവിശ്വാസം ലഭിക്കും. കാരണം അത് ഇപ്പോള്‍ അവിടെ നില്‍ക്കുന്നതിന് പിന്നില്‍ അനുഭവിച്ച പ്രയാസങ്ങള്‍ അവിടെ പഠിക്കുന്നവര്‍ക്കും അന്ന് കൂടെയുണ്ടായിരുന്നവര്‍ക്കറിയാം. ഇന്ന് എനിക്കുള്ള എല്ലാ പദവികളും അംഗീകാരങ്ങളും ഇല്ലാതായാലും ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പഠിച്ച മെഡിക്കല്‍ സ്റ്റുഡന്റ് എന്ന പദവി എനിക്കുണ്ടാകും. അത് നല്‍കുന്ന ശക്തി വളരെ വലുതാണ്. എന്നെ ശക്തനാക്കിയതെന്താണെന്നു ചോദിച്ചാല്‍ അഞ്ചുവര്‍ഷത്തെ മെഡിക്കല്‍ ജീവിത കാലഘട്ടമെന്നുതന്നെ പറയാനാവും.

Comments

comments

Categories: FK Special