ഇന്‍ഡോഫാഷ്‌ഡോട്ട്‌കോം എയ്ഞ്ചല്‍ ഇന്‍വസ്‌റ്റേഴ്‌സില്‍ നിന്നും ഒരു കോടി നിക്ഷേപം സമാഹരിച്ചു

ഇന്‍ഡോഫാഷ്‌ഡോട്ട്‌കോം എയ്ഞ്ചല്‍ ഇന്‍വസ്‌റ്റേഴ്‌സില്‍ നിന്നും ഒരു കോടി നിക്ഷേപം സമാഹരിച്ചു

അഹമ്മദാബാദ്: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിനിക് വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സ് ആയ ഇന്‍ഡോഫാഷ്‌ഡോട്ട്‌കോം എയ്ഞ്ചല്‍ ഇന്‍വസ്‌റ്റേഴ്‌സില്‍ നിന്നും ഒരു കോടി രൂപ നിക്ഷേപം സമാഹരിച്ചു. എയ്ഞ്ചല്‍ ഇന്‍വസ്റ്റേഴ്‌സായ ശേഖര്‍ സാഹു , നിതേഷ് പന്ത് എന്നിവരാണ് നിക്ഷേപകര്‍. തങ്ങളുടെ ആഗോള സാന്നിദ്ധ്യം ശക്തമാക്കാന്‍ ഈ ഫണ്ട് ഉപയോഗിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഹെല്‍ത്ത്‌കെയര്‍മാജിക്കിന്റെ സഹസ്ഥാപകരായിരുന്നു ശേഖര്‍ സാഹുവും നിതേഷ് പാന്തും. എബിക്‌സ് ഇന്‍ക് 2014 ല്‍ 18.5 ദശലക്ഷം ഡോളറിന് ഹെല്‍ത്ത്‌കെയര്‍മാജിക് സ്വന്തമാക്കി. ലോക്കല്‍ക്യൂന്‍, കിജിഫുഡ്‌സ്, സൂംറോഡ് തുടങ്ങി ഏഴിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ സാഹുവിന് നിക്ഷേപമുണ്ട്.
പല്ലവി മൊഹദികാര്‍, രാഹുല്‍ ഗയക്‌വാഡ് എന്നിവരാണ് ഇന്‍ഡോഫാഷിന്റെ സ്ഥാപകര്‍. ഇന്ത്യന്‍ കല, കരകൗശല നിര്‍മ്മിതികളെ ഒരു പ്ലാറ്റ്‌ഫോമിനു കീഴില്‍ എത്തിച്ച് ലോകം മുഴുവന്‍ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റ ലക്ഷ്യം. ബോര്‍ഡിലുള്ള 130 ലക്ഷം കരകൗശല നിര്‍മ്മാതാക്കളെയും നെയ്ത്തുകാരെയും ഞങ്ങളുടെ ലളിതമായ സെല്ലേഴ്‌സ് ആപ്പിലൂടെ അവരുടെ ഉത്പന്നം വിറ്റഴിക്കാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യമെന്ന് മൊഹാദികാര്‍ പറയുന്നു. ലക്‌നൗ ഐഐഎം-ലെ മുന്‍വിദ്യാര്‍ത്ഥിനിയും ഗോള്‍ഡ്മാന്‍ സാക്‌സില്‍ പ്രവര്‍ത്തന പരിചയവുമുള്ള മൊഹദികാറിന് നെയ്ത്തുമേഖലയില്‍ കുടുംബ പാരമ്പര്യവുമുണ്ട്. ഇത് എത്തിനിക് മേഖലയില്‍ വിജയകരമായി മുമ്പോട്ട് പോകാന്‍ അവരെ സഹായിക്കുന്നു.

ഇപ്പോള്‍ സമാഹരിച്ച നിക്ഷേപം കൊണ്ട് അടുത്ത ആറു മാസത്തിനുള്ളില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ക്കുകഴിയും. ആറുമാസത്തിനുള്ളില്‍ രണ്ടാംഘട്ട ധനശേഖരണത്തിനും പദ്ധതിയുണ്ട് ഇന്ത്യ മുഴുവനുള്ള കരകൗശല നിര്‍മ്മാതാക്കള്‍ക്കും നെയ്ത്തുകാര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ ആഗോള തലത്തിലുള്ള ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും ഗയക്‌വാഡ് പറഞ്ഞു.

ദിവസേന ഏകദേശം 18000 ത്തോളം തനത് സന്ദര്‍ശകരും 80000 വെബ് സൈറ്റ് സന്ദര്‍ശകരും തങ്ങള്‍ക്കുണ്ടെന്ന് ഇന്‍ഡോഫാഷ്‌ഡോട്ട്‌കോം അവകാശപ്പെടുന്നു.

Comments

comments

Categories: Branding