ഐസിസി ടെസ്റ്റ് റാങ്കിംഗ്: വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കും സ്ഥാനക്കയറ്റം

ഐസിസി ടെസ്റ്റ് റാങ്കിംഗ്:  വിരാട് കോഹ്‌ലിക്കും രവീന്ദ്ര ജഡേജയ്ക്കും സ്ഥാനക്കയറ്റം

 

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ടീം ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് രവീന്ദ്ര ജഡേജയ്ക്കും സ്ഥാനക്കയറ്റം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൊഹാലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ടീം ഇന്ത്യ താരങ്ങള്‍ക്ക് മുന്നേറാന്‍ സാധിച്ചത്.

ബാറ്റ്‌സ്മാന്മാരുടെ പുതിയ റാങ്ക് ലിസ്റ്റില്‍ മുമ്പ് നാലാം സ്ഥാനത്തായിരുന്ന കോഹ്‌ലി മൂന്നാമതെത്തി. മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ മികച്ച സ്‌കോറുകളാണ് വിരാട് കോഹ്‌ലിയുടെ സ്ഥാനക്കയറ്റത്തിന് സഹായകരമായത്.

മൊഹാലിയില്‍ നടന്ന കളിയുടെ ആദ്യ ഇന്നിംഗ്‌സില്‍ 62 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ ആറ് റണ്‍സും നേടിയ ടീം ഇന്ത്യ നായകന്‍ 833 പോയിന്റോടെയാണ് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് റാങ്കിംഗില്‍ ഒന്നാമത്. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് രണ്ടാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ജോ റൂട്ടിനേക്കാള്‍ 14 പോയിന്റ് മാത്രം പിന്നിലാണ് കോഹ്‌ലി.

ഇതോടൊപ്പം, ടീം ഇന്ത്യ താരം രവീന്ദ്ര ജഡേജയും ടെസ്റ്റ് കരിയറിലെ ബെസ്റ്റ് റാങ്കിംഗിലെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നേടിയ 90 റണ്‍സും നാല് വിക്കറ്റുമാണ് ജഡേജയ്ക്ക് തുണയായത്.

മൊഹാലിയില്‍ നടന്ന ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തോടെ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് രവീന്ദ്ര ജഡേജ മുന്നേറിയത്. ഈ പട്ടികയില്‍ ടീം ഇന്ത്യയുടെ തന്നെ രവിചന്ദ്ര അശ്വിനാണ് ഒന്നാം സ്ഥാനത്ത്.

ഐസിസിയുടെ ബൗളര്‍മാരുടെ റാങ്കിംഗില്‍ ടീം ഇന്ത്യയുടെ മുഹമ്മദ് ഷമിയും സ്ഥാനം മെച്ചപ്പെുത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്ര് മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി പോയിന്റ് പട്ടികയില്‍ 21ല്‍ നിന്നും 19-ാം സ്ഥാനത്തേക്കാണ് മുന്നേറിയത്.

Comments

comments

Categories: Sports