തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം ഹിലരി ആദ്യമായി പൊതുവേദിയില്‍

തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം ഹിലരി ആദ്യമായി പൊതുവേദിയില്‍

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആദ്യമായി ഹിലരി ക്ലിന്റന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. യുനിസെഫിന്റെ വാര്‍ഷിക സ്‌നോഫ്‌ളേക്ക് ബോള്‍ പരിപാടിയില്‍ കാറ്റി പെറിയെ ആദരിക്കുന്ന ചടങ്ങിലാണു ഹിലരിയെത്തിയത്.
സംഗീതജ്ഞയാണു കാറ്റി പെറി. ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിന്തുണയുമായി കാറ്റി പെറി രംഗത്തുണ്ടായിരുന്നു.
കാറ്റി പെറിക്ക് ചൊവ്വാഴ്ച സിപ്രിയാനി വാള്‍ സ്ട്രീറ്റില്‍ വച്ച് ഓേ്രഡ ഹെപ്‌ബേണ്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിക്കുന്നതിനാണു ഹിലരി എത്തിച്ചേര്‍ന്നത്. 2013 മുതല്‍ യുനിസെഫിന്റെ അംബാസഡറാണ് കാറ്റി പെറി.
വേദിയിലെത്തിയ ഹിലരിക്കു വന്‍ കൈയ്യടിയാണ് ലഭിച്ചത്. ഈ വേദിയില്‍ നിങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കുചേരുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്ന ആശ്ചര്യത്തെ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നില്ല. മത്സരം നേരിടുമ്പാഴും ആഗോള മെഗാസ്റ്റാര്‍, ട്വിറ്ററില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സോഷ്യല്‍ മീഡിയ ക്വീന്‍ ഇവയെല്ലാമാണ് കാറ്റി പെറി. കാറ്റിയുടെ ശക്തമായ ശബ്ദവും ക്രിയാത്മകമായ ഗാനരചനയും നമ്മള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. പരാജയപ്പെടുന്ന ഘട്ടത്തില്‍ ഉയര്‍ത്തെണീക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് അവയെന്നും ഹിലരി അവാര്‍ഡ് സമ്മാനിച്ചു കൊണ്ട് പറഞ്ഞു.

Comments

comments

Categories: World