തമിഴ്‌നാട് തീരത്തേയ്ക്ക് ചുഴലിക്കാറ്റ് വരുന്നു

തമിഴ്‌നാട് തീരത്തേയ്ക്ക് ചുഴലിക്കാറ്റ് വരുന്നു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേയ്ക്ക് ഡിസംബര്‍ രണ്ടിനകം പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കുഡല്ലൂര്‍, വേദരന്യം, പുതുച്ചേരി എന്നിവിടങ്ങളില്‍ കാറ്റ് വീശാന്‍ സാധ്യതയേറിയിട്ടുണ്ട്. ചെന്നൈയ്ക്കു 770 കിലോമീറ്റര്‍ അകലെ തെക്ക് കിഴക്ക് ദിശയിലാണ് കാറ്റ് വീശുന്നത്. ഇത് വരും ദിവസങ്ങളില്‍ പടിഞ്ഞാറ് ദിശയിലേക്ക് വീശാനും സാധ്യത വര്‍ധിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ ചെന്നൈയില്‍ മിതമായ തോതില്‍ മഴ പെയ്‌തേക്കും. അതേസമയം തമിഴ്‌നാടിന്റെ വടക്ക് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴ നാളെ മുതല്‍ പെയ്യാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments

comments

Categories: Trending