കപ്പ് ബ്രസീലിയന്‍ ക്ലബിന് നല്‍കണമെന്ന് എതിര്‍ ടീം

കപ്പ് ബ്രസീലിയന്‍ ക്ലബിന് നല്‍കണമെന്ന് എതിര്‍ ടീം

 

ബൊഗോട്ട: തെക്കേ അമേരിക്കയിലെ രണ്ടാം നിര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ കോപ്പ സുഡാമേരിക്കാനയുടെ ഫൈനല്‍ മത്സരത്തിനായി കൊളംബിയയിലേക്ക് തിരിച്ച ബ്രസീല്‍ ഒന്നാം ഡിവിഷന്‍ ക്ലബായ ചാപ്‌കോയെന്‍സിന്റെ ടീമംഗങ്ങള്‍ വിമാനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കലാശപ്പോരാട്ടത്തില്‍ എതിരാളികളാകേണ്ടിയിരുന്ന അത്‌ലറ്റിക്കോ നാസിയോണല്‍ ടീം ടൂര്‍ണമെന്റ് കിരീടം ആദര സൂചകമായി ബ്രസീലിയന്‍ ക്ലബിന് കൈമാറണമെന്ന് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനോട് ആവശ്യപ്പെട്ടു.

കോപ്പ സുഡാമേരിക്കാന ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെയായിരുന്നു ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളുമായി പുറപ്പെട്ട വിമാനം കൊളംബിയിലെ മെഡലീന് സമീപം തകര്‍ന്ന് വീണത്. രണ്ട് വര്‍ഷം മുമ്പ് ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ചാപ്‌കോയെന്‍സ് ക്ലബ് ആദ്യമായിട്ടായിരുന്നു കോപ്പ സുഡാമേരിക്കാനയുടെ ഫൈനലിന് യോഗ്യത നേടിയത്. അപകടത്തെ തുടര്‍ന്ന് ലാറ്റിനമേരിക്കയിലെ എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും അസോസിയേഷന്‍ നിര്‍ത്തി വെച്ചു.

Comments

comments

Categories: Sports