നോട്ട് അസാധുവാക്കല്‍: വില്‍പ്പനയില്‍ ഇടിവു നേരിടുന്നതായി ആദിത്യ ബിര്‍ള ഫാഷന്‍

നോട്ട് അസാധുവാക്കല്‍:  വില്‍പ്പനയില്‍ ഇടിവു നേരിടുന്നതായി ആദിത്യ ബിര്‍ള ഫാഷന്‍

 

ന്യൂഡെല്‍ഹി: സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ലിമിറ്റഡിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും കമ്പനിയുടെ ഓഹരി മൂല്യത്തില്‍ ഇത് കാര്യമായ ചലനമുണ്ടാക്കിയില്ല. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി സൂചികയില്‍ കമ്പനിക്ക് 16 ശതമാനത്തിന്റെ നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച രണ്ടാംപാദഫലങ്ങള്‍ പുറത്തുവിട്ട ശേഷം ഓഹരി നില നേരിയതോതില്‍ മെച്ചപ്പെടുന്നുണ്ടെന്ന സൂചനയാണ് കമ്പനി തരുന്നത്.

നോട്ട് നിരോധനം നേരിട്ട് പണം സ്വീകരിച്ചുള്ള വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. കമ്പനിയുടെ മൊത്തം വില്‍പ്പനയില്‍ 45 ശതമാനത്തോളം വില്‍പ്പനയും നടക്കുന്നത് നേരിട്ടുള്ള പണമിടപാടിലൂടെയാണ്. പണപ്രതിസന്ധി മൊത്തം ഉപഭോഗത്തെയും ബാധിച്ചിട്ടുണ്ട്. മാന്ദ്യം നിലവിലുള്ള പാദത്തിന്റെ ഫലങ്ങളെ സാരമായി ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് പാദങ്ങളിലും വില്‍പ്പനയിലെ ഇടിവ് തുടരുമെന്നും ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെയും അടുത്ത സാമ്പത്തിക വര്‍ഷത്തിലെയും വരുമാന ലക്ഷ്യം കുറയ്ക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്നുമാണ് വിവിധ ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്.
രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 13 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മൂല്യാധിഷ്ടിത ബിസിനസ് വിഭാഗമായ പാന്റലൂണ്‍സാണ് വരുമാനത്തില്‍ കൂടിയ സംഭാവന നല്‍കിയത്. ആദിത്യ ബിര്‍ള ഫാഷന്‍ ലിമിറ്റഡിന്റെ വരുമാനത്തിന്റെയും, പ്രവര്‍ത്തന ലാഭത്തിന്റെയും അഞ്ച് ഭാഗത്തോളം പങ്കുമാത്രമാണ് പ്രീമിയം ബ്രാന്‍ഡായ മധുര ഫാഷന്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ വഹിച്ചിട്ടുള്ളത്. കമ്പനിയുടെ പ്രവര്‍ത്തന ലാഭം അഞ്ച് ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. വര്‍ഷാവസാനത്തോടനുബന്ധിച്ച് നടക്കുന്ന വില്‍പ്പനയും വലിയ ഡിസ്‌കൗണ്ട് ഓഫറുകളും തുടര്‍ന്നും പ്രീമിയം ബ്രാന്‍ഡ് ബിസിനസിനെ ശക്തിപ്പെടുത്തുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ സ്റ്റോറുകളെ മാറ്റി നിര്‍ത്തുമ്പോള്‍ ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 10 ശതമാനം കുറഞ്ഞതായും അനലിസ്റ്റുകള്‍ പറയുന്നു. പുതിയ ബിസിനസിനു വേണ്ടിയുള്ള ചെലവുകളെ തുടര്‍ന്ന് പ്രീമിയം ബ്രാന്‍ഡ് ബിസിനസിന്റെ പ്രവര്‍ത്തന ലാഭം 15 ശതമാനം കുറഞ്ഞതായാണ് നിരീക്ഷണം. ഇത് കമ്പനിയുടെ മൊത്തം ലാഭത്തെ സ്വാധീനിച്ചു. മൊത്തം ലാഭത്തില്‍ 7ശതമാനം മാത്രം വര്‍ധനയാണ് രേഖപ്പെടുത്തിയത
പ്രീമിയം ബ്രാന്‍ഡ് ബിസിനസില്‍ മാത്രമാണ് ആശങ്ക തുടരുന്നതെന്നും, പാന്റലൂണ്‍സ് തുടര്‍ന്നും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നും കമ്പനി പറയുന്നു. പ്രീമിയം ബ്രാന്‍ഡ് ബിസിനസ് നവീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എന്നാലിത് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ മാത്രമെ സാധ്യമാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Branding