ഫിള്പ്പ്കാര്‍ട്ടില്‍ വിറ്റഴിച്ചത് 15 ദശലക്ഷം ലെനൊവൊ ഫോണുകള്‍

ഫിള്പ്പ്കാര്‍ട്ടില്‍ വിറ്റഴിച്ചത് 15 ദശലക്ഷം ലെനൊവൊ ഫോണുകള്‍

ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് സൈറ്റായ ഫ്‌ളിപ്പകാര്‍ട്ട് വഴി ഇതു വരെ 15 ദശലക്ഷത്തിലധികം ലെനൊവൊ ഫോണുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇതോടെ സ്മാര്‍ട്ട്‌ഫോണുകളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പനക്കാരായി ലെനൊവൊ മാറിയെന്ന് ഐഡിസി ഡാറ്റ സൂചിപ്പിക്കുന്നു. ഓണ്‍ലൈനില്‍ വിറ്റഴിക്കപ്പെടുന്ന നാലു ഫോണുകളില്‍ ഒന്ന് ലെനൊവൊയുടേയോ അവരുടെ തന്നെ ഉടമസ്ഥതയിലുള്ള മോട്ടോ ബ്രാന്‍ഡിന്റെയോ ആണ്.

ഉല്‍പ്പന്നത്തിന്റെ വിലയുടെയും അളവിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ലെനൊവൊയെന്നും കഴിഞ്ഞ ഏഴു പാദങ്ങളായി ഓണ്‍ലൈന്‍ വിപണിയില്‍ കമ്പനി ആധിപത്യം പുലര്‍ത്തുന്നുണ്ടെന്നും ലെനൊവൊ മൊബീല്‍ ബിസിനസ് ഗ്രൂപ്പ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ സുധിന്‍ മാത്തൂര്‍ പറഞ്ഞു.

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കനുസരിച്ച് 23 ശതമാനം വിപണി വിഹിതത്തോടെ സാംസംഗാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒന്നാമത്. 9.6 ശതമാനമായിരുന്നു ഇക്കാലയളവിലെ ലെനൊവൊയുടെ പങ്കാളിത്തമെന്നാണ് ഐഡിസി റിപ്പോര്‍ട്ട്. സാംസംഗിന് മേല്‍കോയ്മയുള്ള ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി പിടിച്ചടക്കുകയാണ് ലെനോവയുടെ ലക്ഷ്യം.

Comments

comments

Categories: Branding