വോയ്‌സ് സേര്‍ച്ച് ഫീച്ചറുമായി യാത്രാഡോട്ട്‌കോം

വോയ്‌സ് സേര്‍ച്ച് ഫീച്ചറുമായി യാത്രാഡോട്ട്‌കോം

ന്യൂഡെല്‍ഹി: ട്രാവല്‍ പോര്‍ട്ടലായ യാത്രാഡോട്ട്‌കോം പുതിയ വോയ്‌സ് സേര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ്, ഐഒഎസ് മൊബീല്‍ ആപ്ലിക്കേഷനുകളില്‍ ഫ്‌ളൈറ്റ് സംബന്ധമായ അന്വേഷണങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഈ സംവിധാനം സഹായകമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ദേശീയ, അന്തര്‍ദേശീയ വിമാനങ്ങള്‍ ബുക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ പുതിയ ഫീച്ചര്‍ സഹായകമാകും.

മൊബീല്‍ഫോണ്‍ സ്‌ക്രീനില്‍ മുകളില്‍ വലതുവശത്തായി കാണുന്ന മൈക്രോഫോണ്‍ ഐക്കണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് യാത്രാവിവരങ്ങള്‍ വോയ്‌സില്‍ ആവശ്യപ്പെടാം. എല്ലാ ഓപ്ഷനുകളോടും കൂടി ഫ്‌ളൈറ്റ് റിസള്‍ട്ട് ഉടന്‍ ലഭ്യമാകും. ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന സമയം ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം.

കഴിഞ്ഞ 18 മാസമായി മൊബീല്‍ ഉപയോഗിച്ചുള്ള അന്വേഷണങ്ങളിലും ബുക്കിംഗിലും ഉണ്ടായ കാര്യമായ വളര്‍ച്ച ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. വോയ്‌സ് സേര്‍ച്ച് സംവിധാനം സേര്‍ച്ചിംഗും ബുക്കിംഗും കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കും. ഭാവിയില്‍ പുതിയ സംവിധാനം ട്രാവല്‍ ബുക്കിംഗിലെ ഒരു അവിഭാജ്യഘടകമായി മാറുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ- യാത്രാഡോട്ട്‌കോം ബിറ്റുസി വിഭാഗം സിഒഒ ശരത് ദാള്‍ പറഞ്ഞു.

Comments

comments

Categories: Branding