ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ എവിടെ?

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ എവിടെ?

 

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് കൊട്ടിഘോഷിച്ച് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിങ്ങിംഗ് ബെല്‍സ് എന്ന കമ്പനി വാഗ്ദാനം നല്‍കിയ ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണ്‍ പാഴ്‌വാക്കാകുന്നു. 200,000 ഫ്രീഡം 251 ഡിവൈസുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു അന്ന് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ഇതുവരെയായിട്ടും ഇതിനു വേണ്ടി ബുക്ക് ചെയ്ത പലര്‍ക്കും ഒരു ഫോണ്‍ പോലും കിട്ടിയിട്ടില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത.

ജൂലൈയില്‍ 5,000 ഫ്രീഡം 251 ഡിവൈസുകള്‍ വിതരണം ചെയ്തു എന്ന പ്രഖ്യാപനത്തിനു ശേഷം കാഷ് ഓണ്‍ ഡെലിവെറി മോഡ് തെരഞ്ഞെടുത്തവര്‍ക്കു വേണ്ടി 65,000 അധികം ഡിവൈസുകള്‍ വിതരണത്തിനെത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച ഒരു പ്രഖ്യാപനങ്ങളും കമ്പനി നടത്തിയിട്ടില്ല. പ്രാരംഭഘട്ടത്തില്‍ കമ്പനിക്കുണ്ടായിരുന്ന ആവേശവും പിന്നീട് വിഫലമായതായാണ് കണ്ടത്. ഫ്രീഡം 251 എന്ന സ്വപ്‌നം കുഴിച്ചുമൂടികൊണ്ടാണ് ടിവി നിര്‍മാണത്തിലേക്കും മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേക്കും കമ്പനി ചുവടുവെച്ചത്.

ഈ വര്‍ഷം മുഴുവന്‍ ലോകവ്യാപകമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതിലുപരി 2016ല്‍ ടെക് ലോകം കണ്ട ഏറ്റവും വലി നിരാശയായിരുന്നോ ഫ്രീഡം 251 എന്ന ചോദ്യവും ഇവിടെ പ്രസക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കില്‍ ഫ്രീഡം 251നെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നിരാശയെന്ന് വിളിക്കാമെന്നാണ് മാര്‍ക്കറ്റ് ഗവേഷണ സംരംഭമായ സൈബര്‍ മീഡിയ റിസര്‍ച്ച് പ്രിന്‍സിപ്പല്‍ അനലിസ്റ്റ് ഫൈസല്‍ കവൂസ പ്രതികരിച്ചത്.

Comments

comments

Categories: Trending