സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വര്‍ക്ക്‌ഷോപ്പ് ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വര്‍ക്ക്‌ഷോപ്പ് ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു

 

ന്യുഡെല്‍ഹി: എണ്ണ, പ്രകൃതി വാതക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ‘ക്രിയേറ്റീവ് ആന്‍ ഇന്നൊവേഷന്‍ ഇക്കോസിസ്റ്റം ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ്’ എന്ന വിഷയത്തില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ വര്‍ക്ക്‌ഷോപ്പ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്തു. പൊതുമേഖലയ്ക്കു കീഴിലുള്ള എണ്ണ പ്രകൃതി വാതക വിഭാഗത്തില്‍ 300 കോടിയാണ് സ്റ്റാര്‍ട്ടപ്പിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതിന്റെ വിശദമായ കര്‍മപദ്ധതി തയ്യാറായികൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്ക് കരുത്തേകുകയാണ് മന്ത്രാലയം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എണ്ണ പ്രകൃതി വാതക മേഖലയില്‍ ഒരു മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഹൈഡ്രോകാര്‍ബണ്‍ വാല്യു ചെയിനിലെ എല്ലാ കമ്പനികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments

Categories: Branding