ജിയോ കുതിക്കുന്നു: 83 ദിവസത്തിനിടെ 50 മില്യണ്‍ ഉപയോക്താക്കള്‍

ജിയോ കുതിക്കുന്നു:  83 ദിവസത്തിനിടെ 50 മില്യണ്‍ ഉപയോക്താക്കള്‍

 

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുതിപ്പ് തുടരുന്നു. 83 ദിവസത്തിനിടെ അമ്പത് മില്യണ്‍ ഉപയോക്താക്കളെയാണ് ജിയോ റാഞ്ചിയത്. ജിയോയുടെ കമേഴ്‌സ്യല്‍ ലോഞ്ച് നടന്ന സെപ്റ്റംബര്‍ 5 ന് ശേഷം ഓരോ മിനിറ്റിലും ആയിരം ഉപയോക്താക്കളെയാണ് ജിയോ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം ആറ് ലക്ഷം ഉപയോക്താക്കള്‍. 83 ദിവസത്തിനിടെ 50 മില്യണ്‍ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞെന്നും ലോകത്ത് ഏറ്റവും വേഗം വളരുന്ന കമ്പനിയാണ് ജിയോ എന്നും അധികൃതര്‍ അവകാശപ്പെട്ടു.

എയര്‍ടെല്‍ 12 വര്‍ഷം കൊണ്ടാണ് 50 മില്യണ്‍ ഉപയോക്താക്കളെന്ന നാഴികക്കല്ല് താണ്ടിയത്. വോഡഫോണും ഐഡിയയും 13 വര്‍ഷം വീതമെടുത്തു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സെപ്റ്റംബര്‍ 5 നാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം 4ജി വിപണിയിലെത്തിയത്. പ്രവര്‍ത്തനം തുടങ്ങി ആറ് മാസം കൊണ്ടുതന്നെ 16 മില്യണ്‍ ഉപയോക്താക്കളെ നേടാന്‍ കഴിഞ്ഞിരുന്നു.

ഒകേ്‌റ്റോബറിലെ കണക്കനുസരിച്ച് 262.67 മില്യണ്‍ മൊബൈല്‍ വരിക്കാരുള്ള എയര്‍ടെല്ലിന്റെ അഞ്ചിലൊന്ന് ഉപയോക്താക്കളെയാണ് ജിയോ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ കണക്കുപ്രകാരം വോഡഫോണ്‍ണിന് 201.90 മില്യണ്‍ ഉപയോക്താക്കളും ഐഡിയയ്ക്ക് 180.25 മില്യണ്‍ ഉപയോക്താക്കളുമാണുള്ളത്. ഒരു ദിവസം ആറ് ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കുന്നുവെന്ന കണക്ക് ലോകത്തുതന്നെ മുമ്പ് കാണാത്തതാണെന്നും വാട്ട്‌സ്ആപ്പ്, ഫേസ്ബുക്, സ്‌കൈപ്പ് എന്നിവയ്ക്കുപോലും സാധ്യമായിട്ടില്ലെന്നും ജിയോ അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Slider, Top Stories