ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം

ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ്:  ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് വെങ്കലം

 

ദോഹ: ഇന്റര്‍നാഷണല്‍ ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കര്‍ ഫെഡറേഷന്റെ (ഐബിഎസ്എഫ്) ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി വെങ്കല മെഡല്‍ സ്വന്തമാക്കി. സെമി ഫൈനല്‍ മത്സരത്തില്‍ വെയ്ല്‍സ് താരം ആന്‍ഡ്രൂ പഗേറ്റിനോട് 2-7ന് പരാജയപ്പെട്ടതോടെയാണ് നിലവിലെ ചാമ്പ്യനായ പങ്കജ് അദ്വാനി വെങ്കല മെഡലില്‍ ഒതുങ്ങിയത്.

സ്‌കോര്‍: 14-74, 8-71, 0-87, 78-64, 0-81, 70-37, 7-80, 37-68, 19-74. പതിനഞ്ച് തവണ ലോക ചാമ്പ്യനായ പങ്കജ് അദ്വാനിക്ക് വിശ്രമം സാധ്യമാകാതെയുള്ള മത്സര ഷെഡ്യൂളാണ് തിരിച്ചടിയായത്. നാല് മണിക്കൂര്‍ നീണ്ട ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം വേണ്ടത്ര വിശ്രമം ഇല്ലാതെയാണ് ഇന്ത്യന്‍ താരം സെമി ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങിയത്.

ഡിസംബര്‍ അഞ്ചാം തിയതി തുടങ്ങാനിരിക്കുന്ന ലോക ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിലായിരിക്കും ഇനി പങ്കജ് അദ്വാനിയുടെ ശ്രദ്ധ. ദോഹയില്‍ നിന്നും തിരിച്ചെത്തുന്ന അദ്ദേഹം ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി ബംഗളൂരുവില്‍ പരിശീലിക്കും. ലോക സ്‌നൂക്കര്‍, ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ഏക താരം കൂടിയാണ് പങ്കജ് അദ്വാനി.

Comments

comments

Categories: Sports