ദ്വിദിന ക്യാംപ് വഴി 12,500ലധികം എക്കൗണ്ടുകള്‍ തുറന്നതായി എസ്ബിഐ

ദ്വിദിന ക്യാംപ് വഴി 12,500ലധികം എക്കൗണ്ടുകള്‍ തുറന്നതായി എസ്ബിഐ

 

ചണ്ഡീഗഢ്: പഞ്ചാബ്, ഹരിയാന, ജമ്മു&കശ്മീര്‍, ഹിമാചല്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വാരം സംഘടിപ്പിച്ച ദ്വിദിന ക്യാമ്പില്‍ 12,500ല്‍ കൂടുതല്‍ എക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞതായി പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിലെ 405ഓളം പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടി നവംബര്‍ 26, 27 തീയതികളിലായിരുന്നു ക്യാംപ് സംഘടിപ്പിച്ചത്.

എക്കൗണ്ട് തുറക്കാനെത്തിയവരില്‍ ഭൂരിഭാഗം പേരും അസംഘടിത മേഖലയിലെ തൊഴിലാളികളും, ദിവസ വേതനക്കാരും, സ്ത്രീകളും, വിദ്യാര്‍ത്ഥികളുമാണെന്നും എസ്ബിഐ അറിയിച്ചു. പുതിയ എക്കൗണ്ടുകളെല്ലാം ആധാറുമായും മൊബീല്‍ നമ്പറുമായും ബന്ധിപ്പിച്ചുള്ളതാണ്. ബാങ്കിംഗ് കറസ്‌പോണ്ടന്റ്‌സിനു (ബിസി) കീഴിലുള്ള എല്ലാ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളും (സിഎസ്പി) രണ്ട് ദിവസങ്ങളില്‍ നടന്ന എക്കൗണ്ട് ഓപ്പണിംഗ് കാംപെയ്‌നില്‍ പങ്കെടുത്തിരുന്നു.

ബിസി ചാനല്‍ വഴി മികച്ച സേവനം ലഭ്യമാക്കുന്നതിന് കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളില്‍ 65 എടിഎം മെഷീന്‍ സംവിധാനവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇതില്‍ കൂടുതലും ഗ്രാമപ്രദേശങ്ങളിലും അര്‍ദ്ധനഗര പ്രദേശങ്ങളിലും മലയോര മേഖലകളിലുമായാണ് സജ്ജീകരിച്ചിട്ടുള്ളത്. എടിഎം എല്ലായ്‌പ്പോഴും പ്രവര്‍ത്തനസജ്ജമായിരിക്കുമെന്നും, മറ്റു ബാങ്കില്‍ എക്കൗണ്ടുള്ളവര്‍ക്കും റൂപേ, ഡെബിറ്റ് കാര്‍ഡ് വഴി ഈ എടിഎം സേവനം ഉപയോഗപ്പെടുത്താനാകുമെന്നും എസ്ബിഐ അറിയിച്ചു. അടുത്ത മാസം അവസാനത്തോടെ ഈ എടിഎമ്മുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് എസ്ബിഐ പദ്ധതി.

Comments

comments

Categories: Banking, Slider