യുട്ടിലിറ്റി പേയ്‌മെന്റ് സൗകര്യവുമായി ഒല മണി

യുട്ടിലിറ്റി പേയ്‌മെന്റ് സൗകര്യവുമായി ഒല മണി

 

ബെംഗളൂരു: ഒലയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് സൊലൂഷനായ ഒലമണി ഗ്യാസ്, ഇലക്ട്രിസിറ്റി തുടങ്ങി 25 അടിയന്തര ആവശ്യങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയിലെ സേവനങ്ങള്‍ ലക്ഷ്യം വെച്ചാണ് മൊബീല്‍ ആപ് ആയ ഒലമണി പ്രവര്‍ത്തനം ആരംഭിച്ചത്. ഇനിമുതല്‍ ഒല മണി ആപ്പില്‍ ബില്‍ പേയ്‌മെന്റ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് യുട്ടിലിറ്റി പ്രൊവൈഡറിലൂടെ യുട്ടിലിറ്റി ബില്ലുകള്‍ക്ക് പണമടയ്ക്കാന്‍ സാധിക്കും.

500, 1000 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ മൊബിലിറ്റി, ഫുഡ്, ട്രാവല്‍, എന്റര്‍ടൈയ്ന്‍മെന്റ്, ഷോപ്പിങ്, യുട്ടിലിറ്റി ബില്ലുകള്‍ എന്നീ ആവശ്യങ്ങളിലൊക്കെ ഒല മണി ഉപയോഗിച്ച് സൗകര്യപ്രദമായി പേമന്റ് നടത്താന്‍ കഴിയുമെന്ന് ഒല മണി എസ്‌വിപിയും തലവനുമായ പല്ലവ് സിംഗ് പറഞ്ഞു.

റിസര്‍വ് ബാങ്ക് അടുത്തിടെ ഒലമണി പോലുള്ള വാലറ്റുകളുടെ റീചാര്‍ജ് ലിമിറ്റ് ഡിസംബര്‍ 30 വരെ 10,000 ത്തില്‍ നിന്ന് 20,000 ആയി ഉയര്‍ത്തിയിരുന്നു.

Comments

comments

Categories: Branding