ഒഡീഷയില്‍ വെയര്‍ഹൗസ് പദ്ധതിയുമായി നാസ്‌കോം

ഒഡീഷയില്‍ വെയര്‍ഹൗസ് പദ്ധതിയുമായി നാസ്‌കോം

 

ഭുവനേശ്വര്‍: ഒഡീഷയിലെ ഐടി മേഖലയെ പിന്തുണയ്ക്കുന്നതിനായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ്(നാസ്‌കോം) സംസ്ഥാനത്ത് വെയര്‍ഹൗസ് ആരംഭിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി ഒഡീഷ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞതായി സംസ്ഥാന ഐടി സെക്രട്ടറി പി കെ ജീന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബെംഗളൂരു, കോല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, പൂനൈ, കൊച്ചി, വിശാഖപട്ടണം, ന്യൂഡെല്‍ഹി, ചെന്നൈ, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നാസ്‌കോമിന് വെയര്‍ഹൗസുകളുണ്ട്. ഒഡീഷയിലെ ഐടി ബിപിഒ ആവാസവ്യവസ്ഥകള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് സംസ്ഥാനത്ത് ഓഫീസ് ആരംഭിക്കാനും ഭുവനേശ്വറില്‍ ചേര്‍ന്ന നാസ്‌കോം എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

കിഴക്കേ ഇന്ത്യയില്‍ നാസ്‌കോം ആരംഭിക്കുന്ന രണ്ടാമത്തെ ഓഫീസായിരിക്കുമിതെന്ന് നാസ്‌കോം ചെയര്‍മാന്‍ സി പി ഗുര്‍നാനി പറഞ്ഞു. നാസ്‌കോം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എല്ലാ തരത്തിലുമുള്ള ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളെയും സംസ്ഥാനസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് ഉറപ്പുനല്‍കി.

Comments

comments

Categories: Branding