നിയന്ത്രണരേഖയില്‍ കൂടുതല്‍ സഞ്ചാരപാതകള്‍ തുറക്കണമെന്ന് മെഹബൂബ

നിയന്ത്രണരേഖയില്‍ കൂടുതല്‍ സഞ്ചാരപാതകള്‍ തുറക്കണമെന്ന് മെഹബൂബ

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോള്‍ നിയന്ത്രണരേഖയ്ക്കു കുറുകെ കൂടുതല്‍ സഞ്ചാര, വ്യാപാര പാതകള്‍ തുറക്കണമെന്ന നിര്‍ദേശവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഫ്തി നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ നടപടിയിലൂടെ ഇരുരാജ്യങ്ങളിലെയും ചരക്കുനീക്കം സുഗമമാകുമെന്നു മുഫ്തി പറഞ്ഞു.സായുധ പരിശീലനത്തിനായി പാക് അധീന കശ്മീരിലേക്കു പോയ കശ്മീരി യുവാക്കള്‍ക്കു കശ്മീരിലേക്ക് മടങ്ങാനും പുതുജീവിതം ആരംഭിക്കുവാനും സംവിധാനമൊരുക്കാന്‍ നേപ്പാളിലൂടെയുള്ള കശ്മീരിലേക്ക് പ്രവേശം സാധ്യമാക്കുന്ന യാത്രാമാര്‍ഗം നിയമാനുസൃതമാക്കണമെന്നു മുഫ്തി ആവശ്യപ്പെട്ടു.
കശ്മീരില്‍ വിവിധ സംഘര്‍ഷങ്ങളില്‍പ്പെട്ടു ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കു മാനുഷിക പരിഗണന വച്ചു സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം പുതുക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.

Comments

comments

Categories: Politics

Related Articles