സ്റ്റീഫന്‍ ഡെ മ്യൂയെര്‍വില്ലെ മോയെറ്റ് ഹെന്നെസി ഇന്ത്യ എംഡി

സ്റ്റീഫന്‍ ഡെ മ്യൂയെര്‍വില്ലെ  മോയെറ്റ് ഹെന്നെസി ഇന്ത്യ എംഡി

 

ന്യൂഡെല്‍ഹി: ലക്ഷ്വറി ഉല്‍പ്പന്ന ശൃംഖലയായ ലൂയിസ് വിട്ടണ്‍ മോയെറ്റ് ഹെന്നെസി (എല്‍വിഎംഎച്ച്), സ്റ്റീഫന്‍ ഡെ മ്യൂയെര്‍വില്ലെയെ മോയെറ്റ് ഹെന്നെസി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി നിയമിച്ചു. നേരത്തെ മോയെറ്റ് ഹെന്നെസി കാനഡയുടെ ജനറല്‍ മാനേജരായിരുന്നു അദ്ദേഹം.
എല്‍വിഎംഎച്ച് ഗ്രൂപ്പിന്റെ ഭാവിയിലെ ഒരു പ്രധാന വിപണിയായാണ് ഇന്ത്യയെ കാണുന്നത്. ഇന്ത്യയിലെ ലോജിസ്റ്റിക്, ലീഗല്‍ നിയന്ത്രണങ്ങള്‍ കടുപ്പമേറിയതാണ്. എങ്കിലും, കോഗ്നാക്, വോഡ്ക, ബ്രാന്‍ഡി, വിസ്‌കി തുടങ്ങിയവ പ്രധാന ഉല്‍പ്പന്നങ്ങളേക്കാള്‍ വളരെ വേഗത്തിലാണ് വളരുന്നത്. ഇവിടെ ഒരു വിപണി സൃഷ്ടിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്- മ്യൂയെര്‍വില്ലെ പറഞ്ഞു.
ഇന്ത്യയിലെ വളര്‍ച്ചയില്‍ കമ്പനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തും. ഇവിടത്തെ ഷാംപെയ്ന്‍ വിപണിയെയും മാര്‍ക്കറ്റിംഗ് ടീമിനെയും പരിപോഷിപ്പിക്കുയെന്നതാണ് എന്റെ ചുമതല. ഒപ്പം കമ്പനി ബ്രാന്‍ഡുകളായ ഡോം പെരിഗ്നോണ്‍, മോയെറ്റ് ആന്‍ഡ് ചന്‍ഡോണ്‍ എന്നിവയെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യും. ഇന്ത്യയില്‍ ഷാംപെയ്ന്‍ വിപണി അതിവേഗമാണ് വളരുന്നത്. ഈ വര്‍ഷം വിവാഹ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും അടുത്ത വര്‍ഷം ഷാംപെയ്ന്‍ ബ്രാന്‍ഡുകള്‍ക്ക് ഊന്നല്‍ കൊടുക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മ്യൂയെര്‍വില്ലെ കൂട്ടിച്ചേര്‍ത്തു.
ഡോം പെരിഗ്നോണ്‍, മോയെറ്റ് ആന്‍ഡ് ചന്‍ഡോണ്‍, വ്യുവെ ക്ലിക്വോട്, ഹെന്നെസി, ഗ്ലെന്‍മോറെഞ്ചിയെ, അര്‍ഡ്‌ബെഗ്, നാഷികിലെ ചന്‍ഡോണ്‍ വൈനറി എന്നിവയാണ് മോയെറ്റ് ഹെന്നെസിയുടെ ഇന്ത്യയിലെ ബ്രാന്‍ഡുകള്‍. ഇന്ത്യയില്‍ വീഞ്ഞു ഉല്‍പ്പാദന കേന്ദ്രം ആരംഭിച്ച ആദ്യ അന്താരാഷ്ട്ര കമ്പനിയും മോയെറ്റ് ഹെന്നെസി തന്നെ. ഫ്രാന്‍സിനു പുറത്തെ കമ്പനിയുടെ ആറാമത്തെ മദ്യ നിര്‍മാണ കേന്ദ്രം കൂടിയാണിത്.

Comments

comments

Categories: Branding