നഗ്രോത സൈനിക ക്യാംപിനു നേരെ ആക്രമണം: 7സൈനികര്‍ക്ക് വീരമൃത്യു

നഗ്രോത സൈനിക ക്യാംപിനു നേരെ ആക്രമണം: 7സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോത കന്റോണ്‍മെന്റില്‍ ചൊവ്വാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ ഉള്‍പ്പെടെ 7 സൈനികര്‍ കൊല്ലപ്പെട്ടു. അക്രമികളായ മൂന്നു പേരെ സൈന്യം വധിച്ചു. സെപ്റ്റംബറില്‍ ഉറിയിലുണ്ടായതിനു ശേഷം ഇന്ത്യന്‍ സൈനിക താവളത്തിനു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ സൈനിക താവളത്തിനു നേരെ മൂന്ന് നാല് തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സംഭവത്തെ കുറിച്ച് സൈനികവൃത്തങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചിട്ടില്ല.
സൈനികരെ ബന്ദിയാക്കിയ അവസ്ഥയാണ് ക്യാംപിലുണ്ടായതെന്നും ആക്രമികളെ തുരത്താന്‍ ഇന്ത്യ പ്രത്യേക സേനയെ അയച്ചെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നഗ്രോതയില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച സാംബ സെക്ടറിലുള്ള ചാംലിയാലിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ മൂന്ന് പേരെ സൈന്യം വധിച്ചു. ഡിഐജി ഉള്‍പ്പെടെ ആറ് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉറി ആക്രമണത്തിനു ശേഷം സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് തീവ്രവാദ ആക്രമണങ്ങളും അതിര്‍ത്തിയില്‍ വെടിവെപ്പും വര്‍ധിച്ചിരിക്കുകയാണ്.

Comments

comments

Categories: Slider, Top Stories