ലീക്കോ സഹസ്ഥാപനത്തിന് ടോപ്പ് ടെക്‌നോളജി പയനീര്‍ അവാര്‍ഡ്

ലീക്കോ സഹസ്ഥാപനത്തിന് ടോപ്പ് ടെക്‌നോളജി പയനീര്‍ അവാര്‍ഡ്

 

ബെയ്ജിംഗ്: ചൈനീസ് ടെക്‌നോളജി കമ്പനിയായ ലീക്കോയുടെ വീഡിയോ സ്ട്രീമിംഗ് ആന്‍ഡ് ടിവി ഉപവിഭാഗമായ ലീഷി ഇന്റര്‍നെറ്റ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷന്‍ അടുത്തിടെ നടന്ന ‘ചൈന ലിസ്റ്റഡ് കമ്പനി ലീഡേഴ്‌സ് സമ്മിറ്റ് 2016’ ല്‍ ‘ടോപ്പ് ടെക്‌നോളജി പയനീര്‍ അവാര്‍ഡ്’ നേടി. തങ്ങളുടെ ബിസിനസ് മാതൃക വ്യവസായങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ക്കാന്‍ ശക്തിയുള്ളതാണെന്നും ഇതിന്റെ ഫലമായി ക്രോസ് ഇന്‍ഡസ്ട്രി ഇന്നൊവേഷനുകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്നും ലീക്കോ സഹസ്ഥാപകനും വൈസ് ചെയര്‍മാനുമായ ഹാങ്ക് ലിയു ഹോങ് പറഞ്ഞു. ആഗോള തലത്തില്‍ 11,000 പേറ്റന്റുകള്‍ക്കായാണ് ലീക്കോ അപേക്ഷിച്ചിരിക്കുന്നത്.

Comments

comments

Categories: Branding