കേരള പരിസ്ഥിതി കോണ്‍ഗ്രസിന് ആതിഥ്യമരുളി തിരുവനന്തപുരം

കേരള പരിസ്ഥിതി കോണ്‍ഗ്രസിന് ആതിഥ്യമരുളി തിരുവനന്തപുരം

 

തിരുവന്തപുരം: ഈ വര്‍ഷത്തെ കേരള പരിസ്ഥിതി കോണ്‍ഗ്രസ് തിരുവന്തപുരത്തെ ശ്രീകാര്യം എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ ആരംഭിച്ചു. ‘നഗരവല്‍ക്കരണവും പരിസ്ഥിതി പ്രശ്‌നങ്ങളും-വെല്ലുവിളികളും സാധ്യതകളും’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി കോണ്‍ഗ്രസിന്റെ വിഷയം. സെന്റര്‍ ഫോര്‍ എന്‍വിറോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ്, കേരള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസ് ഇന്നലെ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഗ്രസ് ഇന്നു സമാപിക്കും. ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നുള്ള 250 ഓളം പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഗ്രസില്‍ ശാസ്ത്രജ്ഞന്‍മാരും വിദ്യാര്‍ത്ഥികളും അവരുടെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന ദിനമായ ഇന്നലെ അര്‍ബന്‍ എനര്‍ജി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ്, അര്‍ബന്‍ പൊലൂഷന്‍ ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ പ്രത്യേക സെഷനുകള്‍ സംഘടിപ്പിച്ചിരുന്നു. സമാപനദിനമായ ഇന്ന് അര്‍ബന്‍ ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് , ടൂള്‍സ് ഫാര്‍ അര്‍ബന്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ് എന്നീ വിഷയങ്ങളിലായിരിക്കും പ്രത്യേക സെഷനുകള്‍ നടക്കുക. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ യുവ ശാസ്ത്രജ്ഞന്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.

Comments

comments

Categories: Branding