ജെറ്റ് എയര്‍വെയ്‌സ് ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചു

ജെറ്റ് എയര്‍വെയ്‌സ് ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചു

 

മുംബൈ: ജെറ്റ് എയര്‍വെയ്‌സ് ഇക്കോണമി ക്ലാസ് യാത്രയ്ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ നിരക്ക് പ്രഖ്യാപിച്ചു. ജെറ്റിന്റെ സര്‍വീസ് ശൃംഖലയിലെ തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 899 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കില്‍ യാത്രക്കാര്‍ക്ക് ഡിസംബര്‍ 2 വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ടിക്കറ്റ് ബുക്ക് ചെയ്ത് പതിനഞ്ചു ദിവസത്തിനുള്ളില്‍ യാത്ര നടത്തുന്നവര്‍ക്ക് മാത്രമെ കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്താനാവുകയുള്ളുവെന്നും ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.
വര്‍ഷാവസാന വില്‍പ്പനയോടനുബന്ധിച്ചാണ് തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ ഡിസ്‌കൗണ്ട് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ജെറ്റ് എയര്‍വെയ്‌സ് വ്യക്തമാക്കി. ജെറ്റ് എയര്‍വെയ്‌സ് യാത്രാസൗകര്യം ഉപയോഗപ്പെടുത്തിയതിന് തങ്ങളുടെ അതിഥികള്‍ക്ക് നന്ദി അറിയിക്കുന്നതിനുള്ള അവസരമായിട്ടാണ് വര്‍ഷാവസാന ടിക്കറ്റ് വില്‍പ്പനയെ കാണുന്നതെന്നും എയര്‍ലൈന്‍ അറിയിച്ചു.

Comments

comments

Categories: Branding

Related Articles