ഇക്‌സിഗോ 10 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

ഇക്‌സിഗോ 10 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു

 

ബെംഗളൂരു: ഓണ്‍ലൈന്‍ ട്രാവല്‍ സേര്‍ച്ച് മാര്‍ക്കറ്റ് പ്ലെയ്‌സ് ആയ ഇക്‌സിഗോ സെക്കോയ കാപിറ്റല്‍ ഇന്ത്യയില്‍ നിന്ന് 10 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. ഇന്ത്യയിലെ വലിയ ട്രാവല്‍ ഏജന്‍സിയായ മേക്ക്‌മൈട്രിപ്, സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ്, വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭമായ സെയ്ഫ് പാര്‍ട്‌നേഴ്‌സ് എന്നിവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഇക്‌സിഗോ. 2006 ല്‍ ഐഐറ്റി കാന്‍പൂര്‍ ബിരുദധാരികളായ ബാജ്‌പേയും രജ്‌നീഷ് കുമാറും ചേര്‍ന്നാണ് ഇക്‌സിഗോ ആരംഭിക്കുന്നത്. സാധാരണ ഓണ്‍ ലൈന്‍ ട്രാവല്‍ ഏജന്‍സികളില്‍ നിന്ന് വ്യത്യസ്തമായി 25000 ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ട്രാവല്‍ സേവന ദാതാക്കളില്‍ നിന്ന് ഡീലുകള്‍ സമാഹരിച്ച് പ്രൈസ് കമ്പാരിസന്‍ എഞ്ചിനായി ഇക്‌സിഗോ പ്രവര്‍ത്തിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ച ഡീല്‍ നല്‍കുന്ന ഏജന്റിലേക്കോ സൈറ്റിലേയ്‌ക്കോ അവരെ തിരിച്ചുവിടാന്‍ ഈ സേവനം സഹായകമായി. ഇക്‌സിഗോയ്ക്ക് ഇത്തരം ബുക്കിംഗുകളില്‍ കമ്മീഷനും ലഭിച്ചു.

2007 ല്‍ ഫ്‌ളൈറ്റുകളില്‍ നിന്ന് ഹോട്ടല്‍, ട്രിപ്‌സ്, ട്രെയിന്‍, ബസ്, കാബ്‌സ് എന്നീ മേഖലകളിലേക്കുകൂടി ഇക്‌സിഗോ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇത് പല സേവന ദാതാക്കളില്‍ ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിച്ചു. ഓരോന്നിനും പ്രത്യേകം മൊബീല്‍ ആപ്ലിക്കേഷനും ലഭ്യമായിരുന്നു.

2011 ഓഗസ്റ്റില്‍ സെയ്ഫ് പാര്‍ട്‌നേഴ്‌സും മെയ്ക്ക്‌മൈട്രിപ്പും ചേര്‍ന്ന് 18.5 ദശലക്ഷം ഡോളറിന് ഇക്‌സിഗോയുടെ 76.6 ശതമാനം ഓഹരിയും സ്വന്തമാക്കി. സെയ്ഫ് 56.7 ശതമാനം ഷെയറുകള്‍ സ്വന്തമാക്കിയപ്പോള്‍ മേക്ക്‌മൈട്രിപ്പ് 19.9 ശതമാനം ഓഹരി സ്വന്തമാക്കി. 2015 ജൂണില്‍ മൈക്രോമാക്‌സ് 4 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചാണ് കമ്പനിയില്‍ ഓഹരി പങ്കാളിത്തം നേടിയത്.

Comments

comments

Categories: Branding
Tags: Ixigo fund