കൊച്ചിയില്‍ കൂടുതല്‍ വികസന പദ്ധതികളുമായി ഇഗ്നിത്തോ

കൊച്ചിയില്‍ കൂടുതല്‍ വികസന പദ്ധതികളുമായി ഇഗ്നിത്തോ

കൊച്ചി: യുകെ ആസ്ഥാനമായ ഡിജിറ്റല്‍ ടെക്‌നോളജി സൊലൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ ഇഗ്നിത്തോ ടെക്‌നോളജീസ് കൊച്ചിയില്‍ സാന്നിദ്ധ്യമുറപ്പിക്കാനും ഫ്രൂഗല്‍ ഇന്നൊവേഷന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി തനതായ ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനും പദ്ധതിയിടുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കിലാണ് കമ്പനിയുടെ ഇന്ത്യന്‍ ഡെവലപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സംരംഭങ്ങള്‍ക്ക് ആവശ്യമായ ടെക്‌നോളജി സൊലൂഷനുകള്‍ നല്‍കുന്ന കമ്പനി പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ടെക്‌നോളജിയായ മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗസ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനും പദ്ധതിയിടുന്നുണ്ട്.

കൊച്ചിയിലെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 സീറ്റുകളുള്ള ഓഫീസ് സൗകര്യം അധികമായി ലഭിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനും ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി എന്നിവയുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഇഗ്നിത്തോ ടെക്‌നോളജീസ് സിഒ ജിയോ ഒലാസ്സ അറിയിച്ചു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ കമ്പനിക്ക് വളരെ താല്‍പര്യമാണുള്ളതെന്നും ബിടുബി മേഖലയിലെ ഇന്നൊവേറ്റീവ് ആശയങ്ങളുള്ള രാജ്യത്തെ ടെക് പ്രൊഡക്റ്റ് സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണം ശക്തമാക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും ജിയോ ഒലാസ്സ പറഞ്ഞു.

ഐടി മേഖലയിലെ മുതിര്‍ന്ന പ്രൊഫഷണലുകള്‍ ചേര്‍ന്ന് 2013 ലാണ് ഇഗ്നിത്തോ ആരംഭിക്കുന്നത്. വില്യംസ് ബിഎംഡബ്ല്യു, മോര്‍ഫ്‌സ്യൂട്ട്‌സ്, റെഡ് റിബ്ബണ്‍ അസറ്റ് മാനേജ്‌മെന്റ്‌സ്, ഓക്‌സ്‌ഫോഡ് ഇന്നൊവേഷന്‍ എന്നിവരുമായി കമ്പനിക്ക് സഹകരണമുണ്ട്.

Comments

comments

Categories: Branding