ഡയല്‍ ആന്‍ യുബര്‍ സംവിധാനം 29 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാകും

ഡയല്‍ ആന്‍ യുബര്‍ സംവിധാനം 29 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാകും

 

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സ് സേവനദാതാക്കളായ യുബര്‍ തങ്ങളുടെ ഡയല്‍ ആന്‍ യുബര്‍ പദ്ധതി കമ്പനിക്ക് സാന്നിധ്യമുള്ള 29 സിറ്റികളിലേക്കും വ്യാപിപ്പിച്ചു. മൊബീലില്‍ യുബര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവര്‍ക്കും യുബര്‍ഗോ റൈഡ്‌സ് സാധ്യമാക്കാന്‍ പുതിയ സംവിധാനം സഹായകമാകും.

എല്ലാവര്‍ക്കും യുബറിന്റെ സേവനം ലഭ്യമാക്കുക എന്നതാണ് ഡയല്‍ ആന്‍ യുബറിന്റെ ലക്ഷ്യമെന്ന് യുബര്‍ ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിഭാഗം മേധാവി അപൂര്‍വ ദലാല്‍ പറഞ്ഞു. diall.uber.com എന്ന അഡ്രസ്സ് മൊബീല്‍ ഫോണില്‍ ബ്രൗസ് ചെയ്ത് ഫോണ്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്താല്‍ വില വിവരങ്ങളും, ഫെയര്‍ എസ്റ്റിമേറ്റും, റൈഡിനുള്ള അപേക്ഷകളും ലഭ്യമാകും.

റിക്വസ്റ്റിംഗിനു ശേഷം ഉടന്‍ തന്നെ ഡ്രൈവറുമായി ഫോണില്‍ സംസാരിക്കാനും യാത്ര പ്ലാന്‍ ചെയ്യാനുമുള്ള സംവിധാനവും ലഭ്യമാണ്. നെറ്റ് കണക്ടിവിറ്റി കുറവുള്ള സ്ഥലങ്ങളിലും മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് യാത്ര പ്ലാന്‍ ചെയ്യാന്‍ സാധിക്കും. നാഗ്പൂര്‍, കൊച്ചി, ഗുവാഹത്തി, ജോദ്പൂര്‍ എന്നീ നാലു സിറ്റികളില്‍ നേരത്തെ പുതിയ ഫീച്ചര്‍ നടപ്പാക്കിയിരുന്നു.

Comments

comments

Categories: Branding