കുട്ടികള്‍ക്ക് ഡിസംബര്‍ കോംബോ ഓഫറുമായി ഫണ്‍സ്‌കൂള്‍

കുട്ടികള്‍ക്ക് ഡിസംബര്‍ കോംബോ ഓഫറുമായി ഫണ്‍സ്‌കൂള്‍

 

കൊച്ചി: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ മുന്നില്‍ക്കണ്ട് പ്രത്യേക ഡിസംബര്‍ കോംബോ ഓഫറുമായി രാജ്യത്തെ മുന്‍നിര കളിപ്പാട്ട നിര്‍മാണകമ്പനിയായ ഫണ്‍സ്‌കൂള്‍ ഇന്ത്യ ലിമിറ്റഡ്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ രൂപങ്ങള്‍ ഉണ്ടാക്കാന്‍ കുട്ടികളെ സഹായിക്കുന്ന കുക്കറി മോള്‍ഡുകളും നിറപ്പകിട്ടാര്‍ന്ന അവനും ഉള്‍പ്പെടുന്ന ആകര്‍ഷകമായ ഫണ്ടോ കിച്ചണ്‍, നവജാതശിശുക്കള്‍ക്കായുള്ള ഗിഗ്ഗിള്‍സ് നിരയില്‍ പുതിയ അനിമല്‍ സ്‌ക്വീക്കറുകള്‍, സ്റ്റാക്ക് എ ബോട്ട്, സ്റ്റാക്ക് എ കാര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പുതിയ ഓഫര്‍. 599 രൂപയാണ് ഫണ്ടോ കിച്ചന്റെ വില. 2 എണ്ണത്തിന്റെ അനിമല്‍ സ്‌കീക്കര്‍ പായ്ക്കിന് 125 രൂപയും 4 എണ്ണത്തിന്റെ പായ്ക്കിന് 225 രൂപയുമാണ് വില. ആറുമാസത്തിലധികം പ്രായത്തിലുള്ള സ്റ്റാക്ക് എ ബോട്ട്, സ്റ്റാക്ക് എ കാര്‍, എന്നിവയ്ക്ക് 499 രൂപ വീതമാണ് വില.

അക്കങ്ങള്‍ പഠിച്ചു തുടങ്ങാന്‍ കുട്ടികളെ സഹായിക്കുന്ന ലീപ്‌ഫ്രോഗ് ഇന്ററീക്ടീവ് ടോയ്‌സ് ഇനത്തില്‍പ്പെട്ട മ്യൂസിക്കല്‍ ലേണിങ് മാറ്റ്, സ്‌കൗട്ട്‌സ് കൗണ്ട് ആന്റ് കളര്‍ ബാന്‍ഡ്, ഫ്രിഡ്ജ് നമ്പേഴ്‌സ് മാഗ്‌നറ്റിക് സെറ്റ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. മ്യൂസിക്കല്‍ ലേണിങ് മാറ്റിന് 2649 രൂപ, സ്‌കൗട്ട്‌സ് കൗണ്ട് ആന്റ് കളേഴ്‌സ് ബാന്‍ഡിന് 1699 രൂപ, ഫ്രിഡ്ജ് നമ്പേഴ്‌സ് മാഗ്‌നറ്റിക് സെറ്റിന് 1799 രൂപ എന്നിങ്ങനെയാണ് വില.

ക്യാംപിയോണ്‍സ്, ഫോഴ്‌സ ബാഴ്‌സ് എന്നിങ്ങനെ രണ്ടിനം എഫ്‌സി ബാഴ്‌സിലോണ പസിലുകളും ബാഴ്‌സലോണ ആരാധകര്‍ക്കായി ഫണ്‍സ്‌കൂള്‍ ഒരുക്കിയിട്ടുണ്ട്. 349 രൂപ വീതമാണ് ഇവയുടെ വില. കിങ് ഓഫ് കിങ്‌സ് സിനിമയിലെ കഥാപാത്രങ്ങളായ മോട്ട്‌ലുവും പട്ട്‌ലുവും ഉള്‍പ്പെടുന്ന മാച്ചിങ് പിക്ചര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള മെമ്മറി ഗെയിമും ഫണ്‍സ്‌കൂള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Education