കശുവണ്ടി വിലയിടിഞ്ഞു

കശുവണ്ടി വിലയിടിഞ്ഞു

 

കൊല്ലം: 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്നാലെ കശുവണ്ടിയുടെ വിലയിടിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളായ കാപ്പകസ്, കാഷ്യൂ കോര്‍പറേഷന്‍ എന്നിവയും സ്വകാര്യ ഫാക്റ്ററികളും പരിപ്പ് വില്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. കാഷ്യൂ കോര്‍പറേഷന്റെ 30 ഫാക്റ്ററികളിലും കാപ്പക്‌സിന്റെ പത്ത് ഫാക്റ്ററികളിലും സംസ്‌ക്കരിച്ച പരിപ്പ് കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കാഷ്യൂ കോര്‍പ്പറേഷനില്‍ 15 കോടി രൂപയുടെയും കാപ്പക്‌സില്‍ ഒന്നരക്കോടി രൂപയുടെയും പരിപ്പ് സ്റ്റോക്കുണ്ട്. സ്വകാര്യ മേഖലയിലെ 400 ഓളം ഫാക്റ്ററികളിലായി കിടക്കുന്ന സംസ്‌കരിച്ച പരിപ്പിന്റെ വില 100 കോടി രൂപ വരും. ഉത്തരേന്ത്യയാണ് പരിപ്പിന്റെ പ്രധാന വിപണി. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കപ്പെട്ട നവംബര്‍ എട്ടിനു ശേഷം ഉത്തരേന്ത്യയുമായുള്ള കച്ചവടം നടന്നട്ടില്ല. പരിപ്പ് കയറ്റുമതിയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് മുമ്പ് 320 ഗ്രേഡ് പരിപ്പ് ടിന്നിന് (11.340 കിലോഗ്രാം) വില 8,200 രൂപയായിരുന്നു. 180 ഗ്രേഡിന് 10,300 രൂപയും. ഈ വിലയ്ക്ക് പരിപ്പ് വാങ്ങാന്‍ ആരും തയ്യാറാകുന്നില്ല.

Comments

comments

Categories: Branding