ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരത മിഷനുമായി ബിജെപി

ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരത മിഷനുമായി ബിജെപി

തിരുവനന്തപുരം: കാഷ്‌ലസ് സമ്പദ് വ്യവസ്ഥയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി ബിജെപി കേരള ഘടകം. ജനങ്ങളെ ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള പണമിടപാടുകളെപ്പറ്റി ബോധവല്‍ക്കരിക്കുന്നതിനായി ‘ഡിജിറ്റല്‍ ബാങ്കിംഗ് ലിറ്ററസി മിഷന്‍’ പദ്ധതിയുമായി മുന്നോട്ടുവരുകയാണ് പാര്‍ട്ടി. പദ്ധതി ഡിസംബര്‍ മൂന്നിന് കൊച്ചിയില്‍ ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി ബാങ്കിംഗ് രംഗത്തെ വിദഗ്ധരടങ്ങിയ ഒരു സംസ്ഥാന തല കമ്മിറ്റിക്ക് രൂപം നല്‍കി കഴിഞ്ഞു. ഡിജിറ്റല്‍ ഇടപാടുകളുടെ വിവിധ രീതികളെപ്പറ്റിയും കള്ളപ്പണം നിയന്ത്രിക്കുന്നതില്‍ ഡിജിറ്റല്‍ ബാങ്കിംഗിന്റെ പങ്കിനെപ്പറ്റിയും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇതു വഴി സാധിക്കുമെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.

പരിശീലനം സിദ്ധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ പഞ്ചായത്ത് തലത്തില്‍ പദ്ധതിക്കായി വിന്യസിക്കും. പദ്ധതി നടത്തിപ്പിനായി റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പ്രാദേശിക ക്ലബ്ബുകള്‍, എന്‍ജിഒകള്‍ എന്നിവയുടെ സഹകരണം ഉറപ്പാക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകള്‍ പൂര്‍ണ കാഷ്‌ലെസ് പ്രദേശമായി പ്രഖ്യാപിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

Comments

comments

Categories: Politics

Related Articles