നോട്ട് ക്ഷാമം: കോഴിക്കോട്ട് രണ്ട് ബാങ്കുകള്‍ ഇടപാടുകാര്‍ അടപ്പിച്ചു

നോട്ട് ക്ഷാമം:  കോഴിക്കോട്ട് രണ്ട് ബാങ്കുകള്‍ ഇടപാടുകാര്‍ അടപ്പിച്ചു

 

കോഴിക്കോട്: നോട്ട് ക്ഷാമത്തെത്തുടര്‍ന്ന് ക്ഷമ നശിച്ച ഒരു വിഭാഗമാളുകള്‍ രണ്ട് ബാങ്കുകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് പണമില്ലാത്തതിനെതുടര്‍ന്ന് ക്ഷുഭിതരായ ആളുകള്‍ പൂട്ടിച്ചത്. പണത്തിനായി കഴിഞ്ഞ അഞ്ച് ദിവസം ഈ രണ്ട് ബാങ്കുകളിലും നിരവധി പേര്‍ എത്തിയെങ്കിലും വേണ്ടത്ര പണം ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസവും ബാങ്കിലെത്തിയെങ്കിലും പണം കിട്ടില്ലെന്ന് വന്നതോടെ ക്ഷുഭിതരായ ജനം നിര്‍ബന്ധിച്ച് അടപ്പിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന്റെ സുരക്ഷയില്‍ ബാങ്കുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബാങ്കില്‍ പണമെത്തുന്നുണ്ടെന്നും എന്നാല്‍ ജീവനക്കാര്‍ ഈ പണം വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് നല്‍കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Comments

comments

Categories: Slider, Top Stories