ഭാവി മുന്നില്‍ കണ്ട് നൂതനമായ ആശയങ്ങള്‍ വികസിപ്പിക്കണം

ഭാവി മുന്നില്‍ കണ്ട് നൂതനമായ  ആശയങ്ങള്‍ വികസിപ്പിക്കണം

boiഭാരതത്തിലെ പ്രമുഖ ദേശസാത്കൃത ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. 1906ല്‍ മുംബൈയിലെ പ്രമുഖരായ ബിസിനസ്സുകാര്‍ ചേര്‍ന്നാണ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് രൂപം നല്‍കിയത്. ഇന്ന് ഇന്ത്യയിലെ തന്നെ മുന്‍നിര ബാങ്കുകളില്‍ ഒന്നാണ് ബാങ്ക് ഓഫ് ഇന്ത്യ. മറ്റ് നിരവധി ബാങ്കുകളെപ്പോലെ ബാങ്ക് ഓഫ് ഇന്ത്യയും 1969ല്‍ ദേശസാത്കരിക്കപ്പെട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസും 40 ലക്ഷം രൂപ മൂലധനവും 50 ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ഇന്ന് ദേശീയ അന്താരാഷ്ട്ര തലങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഇന്ത്യയിലങ്ങോളമിങ്ങോളമായി 5100 ശാഖകളും വിവധ രാജ്യങ്ങളിലായി 71 ഓഫീസുകളുമാണ് ഇപ്പോള്‍ ബാങ്കിനുള്ളത്. 54 സോണല്‍ ഓഫീസുകളുമുണ്ട്. ദേശസാത്കൃത ബാങ്കുകളുടെ പട്ടികയില്‍ അവഗണിക്കാനാവാത്ത പേരാണ് ഇന്ന് ബാങ്ക് ഓഫ് ഇന്ത്യയുടേത്.

കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 105 ശാഖകളാണ് ബിഒഐയ്ക്ക് നിലവില്‍ കേരളത്തിലുള്ളത്. ധനകാര്യസ്ഥാപനങ്ങള്‍ക്ക് പടര്‍ന്നു പന്തലിക്കാന്‍ ഏറെ വളക്കൂറുള്ള മണ്ണായ കേരളത്തില്‍ ഇപ്പോള്‍ ബാങ്കിന്റെ ചുക്കാന്‍ പിടിക്കുന്നത് എ ബി വിജയകുമാറാണ്. 1984ല്‍ തന്റെ ഇരുപതാം വയസ്സില്‍ മുംബൈയിലാണ് വിജയകുമാര്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ തന്റെ യാത്ര തുടങ്ങുന്നത്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളിലേറെയായുള്ള ബാങ്കിംഗ് ജീവിത്തതിനിടയില്‍ ബാങ്കിംഗ് രംഗത്ത് ഇക്കാലയളവിനുള്ളിലുണ്ടായ സകലമാറ്റങ്ങളും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. മെട്രോ നഗരങ്ങളിലേയും ഗ്രാമീണ മേഖലകളിലേയും ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരം തനിക്ക് ബാങ്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിക്കുന്നു. മൂന്നുവര്‍ഷക്കാലം ഹോങ്കോംഗിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിഹാര്‍, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വിവിധ ശാഖകളില്‍ ബ്രാഞ്ച് ഹെഡായി പ്രവര്‍ത്തിച്ചെങ്കിലും മുംബൈ നല്‍കിയ അനുഭവം വേറിട്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരള സോണല്‍ മാനേജര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എളുപ്പമാക്കാന്‍ ഈ അനുഭവ സമ്പത്ത് തന്നെ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഹോങ്കോംഗിലെ കംപ്ലെയ്ന്‍സ് ഓഫീസറെന്ന നിലയിലുള്ള പ്രവര്‍ത്തനം ബാങ്കിന്റെ വിവധ തലങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ തന്നെ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കുന്നു.

futureceoഉയര്‍ന്ന സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യവുമുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം വിലയിരുത്തുന്നു. അഭ്യസ്ഥ വിദ്യരായ ജനങ്ങള്‍ ഇവിടത്തെ യഥാര്‍ത്ഥ സമ്പത്താണ്. പരിസ്ഥിതി സൗഹൃദ വികസനത്തിന് പ്രാധാന്യം നല്‍കുന്ന സംസ്ഥാനമെന്ന നിലയിലാണ് അദ്ദേഹം കേരളത്തെ വിലയിരുത്തുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതലമുറ ബാങ്കുകളോടൊപ്പം പഴയ തലമുറയില്‍പ്പെട്ട നിരവധി സ്വകാര്യ ബാങ്കുകള്‍ കേരളത്തില്‍ സജീവമാണെന്നും ഇത് മേഖലയില്‍ മത്സരങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ”ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തി
നും കേരളത്തില്‍ ധാരാളം അവസരങ്ങളുണ്ട്. രാഷ്ട്രീയ കാര്യങ്ങളിലും കേരളത്തിലെ ജനങ്ങള്‍ വളരെ ശ്രദ്ധാലുക്കളാണ്. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായ അവബോധമുള്ള ജനസമൂഹമാണ് ഇവിടെയുള്ളത്. നവ കേരളമെന്ന ലക്ഷ്യത്തിലേക്ക് കേരളം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട് ,” അദ്ദേഹം പറയുന്നു.
ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം ജീവനക്കാരും യുവാക്കളും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും സാങ്കേതിക പരിജ്ഞാനവുമുള്ളവരുമാണെന്ന് വിജയകുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ക്ക് 111 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ബാങ്കിന്റെ മൂല്യത്തെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് പ്രധാനം. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ സ്വാഭാവികമായും ബാങ്കിംഗിന്റെ നിലവാരം മെച്ചപ്പെടും. എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുന്ന ആളുകളുടെയും ബാങ്കിംഗ് ആവശ്യങ്ങള്‍ പരിഗണിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ എംഎസ്എംഇക്കും റീട്ടെയ്ല്‍ വായ്പകള്‍ക്കും ഒപ്പം തന്നെ തങ്ങള്‍ കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എസ്എച്ച്ജിയും മുദ്രാലോണും സാധാരണക്കാര്‍ക്കായി മികച്ച രീതിയില്‍ ലഭ്യമാക്കുന്നുണ്ട്. ബിസിനസുകളെയും സംരംഭങ്ങളെയും പിന്തുണയ്ക്കാനുള്ള പദ്ധതികളും ബാങ്ക് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഡോക്ടര്‍മാര്‍ക്കായുള്ള ബിഒഐസ്റ്റാര്‍ ഡോക്ടര്‍ പ്ലസ് സ്‌കീം, കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള ബിഒഐ സ്റ്റാര്‍ കോണ്‍ട്രോക്ടര്‍ ലൈന്‍, കച്ചവടക്കാര്‍ക്കായുള്ള ബിഒഐ സ്റ്റാര്‍ വ്യാപാര്‍ തുടങ്ങി എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന നിരവധി സ്‌കീമുകള്‍ ബാങ്ക് ഓഫ് ഇന്ത്യക്കുണ്ട്. പിഎംജെഡിവൈ, എപിവൈ, പിഎംഎസ്ബിവൈ, പിഎംജെജെബിവൈ തുടങ്ങിയ സാമൂഹ്യസുരക്ഷാ സ്‌കീമുകളും മികച്ച രീതിയില്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. വിജയകുമാര്‍ പറയുന്നു.
ഇന്ന് വിജയകുമാറിന് കീഴില്‍ 840 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. 6000 കോടി രൂപയുടെ ബിസിനസ് അദ്ദേഹം മാനേജ് ചെയ്യുന്നു. ഭാവിയെ കൂടി പരിഗണിച്ച് നൂതനമായ ആശയങ്ങള്‍ വികസിപ്പിക്കുകയാണ് കേരളത്തിലെ സംരംഭക സംസ്‌കാരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. സ്ഥായിയായ വളര്‍ച്ച ലക്ഷ്യമാക്കി കുറഞ്ഞ നിക്ഷേപത്തില്‍ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. സമൂഹത്തിന്റ സന്തുലിതമായ വളര്‍ച്ചക്കായി ഇത്തരം സംരംഭങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

Comments

comments

Categories: FK Special

Write a Comment

Your e-mail address will not be published.
Required fields are marked*