സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി അസൂസ്

സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി അസൂസ്

ന്യുഡെല്‍ഹി: തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ അസൂസ് അടുത്തിടെ പുറത്തിറക്കിയ സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ മേ്ക്ക് ഇന്‍ ഇന്ത്യ പരിപാടിക്ക് പിന്തുണ പ്രഖാപിച്ചുകൊണ്ടാണ് നടപടി. ദാമനിലെ അസൂസിന്റെ യൂണിറ്റിലായിരിക്കും നിര്‍മ്മാണം. അടുത്ത മാസം മുതല്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ കമ്പനിയുടെ പ്രധാന വിപണികളിലൊന്നാണെന്നും രാജ്യത്തെ ബിസിനസ് ശക്തിപ്പെടുത്തുന്നതിന് കമ്പനി തുടര്‍ച്ചയായി ശ്രദ്ധിക്കുന്നുണ്ടെന്നും അസൂസ് ഇന്ത്യ-ദക്ഷിണേഷ്യ കണ്‍ട്രി മാനേജര്‍ പീറ്റര്‍ ചാങ് പറഞ്ഞു.

5.5 ഇഞ്ച് വീതിയുള്ള ZC553KL, 5.2 വീതിയുള്ള ZC520TL എന്നിങ്ങനെ രണ്ടു പതിപ്പുകളാണ് സെന്‍ഫോണ്‍ 3 മാക്‌സിനുള്ളത്. 16 എംപി പിന്‍ കാമറ, എട്ട് എംപി മുന്‍ കാമറ, ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 430 1.5 ഒക്ടാ കോര്‍ പ്രോസസര്‍, 2ജിബി, 3 ജിബി, 4 ബിജി എന്നീ കപ്പാസിറ്റികളില്‍ ലഭ്യമായ റാം എന്നിവയാണ് ZC553KL നുള്ളത്. 13എംപി പിന്‍കാമറയും അഞ്ച് എംപി മുന്‍ കാമറ, 1.25 ജിഗാഹെട്‌സ് ക്വാഡ്‌കോര്‍ മീഡിയ ടെക് MT6737T പ്രോസസര്‍, 3 ജിബി റാം എന്നിവയാണ് ZC520TL ന്റെ പ്രത്യേകതകള്‍. അസൂസ് പ്രാദേശികമായി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ഫോണാണ് സെന്‍ഫോണ്‍ 3 മാക്‌സ്. മുമ്പ് സെന്‍ഫോണ്‍ 2 ലേസര്‍, സെന്‍ഫോണ്‍ ഗോ എന്നിവ കമ്പനി പ്രാദേശികമായി നിര്‍മ്മിച്ചിരുന്നു.

Comments

comments

Categories: Branding