വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് വേള്‍പൂള്‍ ഓട്ട് കിച്ചന്‍ കോഴിക്കോട്ട് തുറന്നു

വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് വേള്‍പൂള്‍ ഓട്ട് കിച്ചന്‍ കോഴിക്കോട്ട് തുറന്നു

 

കോഴിക്കോട്: പ്രമുഖ ഹോം അപ്ലയന്‍സസ് നിര്‍മാതാക്കളായ വേള്‍പൂള്‍ കോര്‍പ്പറേഷന്റെ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബില്‍റ്റ്-ഇന്‍ ഷോറൂം – വേള്‍പൂള്‍ ഓട്ട് കിച്ചന്‍, കോഴിക്കോട് തുറന്നു. കോഴിക്കോട് കുതിരവട്ടം പറയഞ്ചേരി, മാവൂര്‍ റോഡിലെ ഗ്ലോബല്‍ ടവര്‍ കോംപ്ലക്‌സിലാണ് വേള്‍പൂള്‍ ഓട്ട് കിച്ചന്‍. കോയമ്പത്തൂരില്‍ വിജയകരമായി ബില്‍റ്റ്-ഇന്‍ ഷോറൂം തുറന്നതിനു പിന്നാലെയാണ് കോഴിക്കോട് പുതിയ ബില്‍റ്റ്ഇന്‍ ഷോറൂം ആരംഭിക്കുന്നത്.
ഏറ്റവും മികച്ച യൂറോപ്യന്‍ സ്റ്റൈലും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്ന ബില്‍റ്റ്-ഇന്‍ ഹോബ്‌സ്, ബില്‍റ്റ്-ഇന്‍ ഹുഡ്‌സ്, ബില്‍റ്റ്-ഇന്‍ കോഫി മെഷീന്‍, ബില്‍റ്റ്-ഇന്‍ അവ്ന്‍, ബില്‍റ്റ്-ഇന്‍ മൈക്രോവേവ് അവ്ന്‍, ബില്‍റ്റ്-ഇന്‍ റഫ്രിജറേറ്റര്‍, ബില്‍റ്റ്-ഇന്‍ വൈന്‍ കൂളര്‍, ബില്‍റ്റ്-ഇന്‍ സ്റ്റീം അവ്ന്‍, ബില്‍റ്റ്-ഇന്‍ ഡിഷ് വാഷര്‍, അടുക്കിവയ്ക്കാവുന്ന രീതിയിലുള്ള വാഷര്‍ ഡ്രൈയര്‍ തുടങ്ങിയവയാണ് ഇവിടെ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കിച്ചന്‍ കാബിനറററിയോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള രൂപകല്‍പ്പനയായതിനാലാണ് ഇവയ്‌ക്കെല്ലാം ബില്‍റ്റ്-ഇന്‍ എന്ന വിശേഷണം. മോഡുലാര്‍ കിച്ചന് അനുയോജ്യമാണ് ഇവ. കുക്കിംഗ് വളരെ എളുപ്പമുള്ളതും സന്തോഷകരവുമായ അനുഭവമായി മാറാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഉപകരണങ്ങള്‍ സഹായിക്കും. ബില്‍റ്റ് ഇന്‍ റേയ്ഞ്ച്, ഗ്ലാമര്‍, ആംബിയന്റ് & ജെനേസിസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത രീതിയിലുള്ളവയാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
കിച്ചന്‍ ബിസിനസില്‍ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് വേള്‍പൂള്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ഡിസൂസ പറഞ്ഞു. അടുത്ത വര്‍ഷം 15 എക്‌സ്‌ക്ലൂസീവ് ഓട്ട് കിച്ചന്‍ സ്‌റ്റോറുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തേതും ഇന്ത്യയിലെ ഒന്‍പതാമത്തേതുമാണ് കോഴിക്കോട്ടെ സ്‌റ്റോര്‍. ഉപയോക്താക്കളില്‍നിന്ന് ബില്‍റ്റ് ഇന്‍ എക്‌സ്പീരിയന്‍സ് സെന്ററിന് ലഭിക്കുന്ന പ്രതികരണം മികച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസൈന്‍ഡ് ടു ഡിലൈറ്റ് എന്ന ബ്രാന്‍ഡിന്റെ വാഗ്ദാനത്തിന് ഒത്തു പോകുന്ന രീതിയില്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നവയാണ് പുതിയ ഉപകരണങ്ങളെന്ന് വേള്‍പൂള്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ന്യൂ ബിസിനസ് യൂണിറ്റ് ഹെഡ് എ നടരാജന്‍ പറഞ്ഞു.

Comments

comments

Categories: Branding