സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം

സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം

 
കോഴിക്കോട്: പ്രവര്‍ത്തന മികവിലും സാങ്കേതികതയിലും ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രീതി നേടിയ സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍ ഇന്ന് പൂര്‍ണ ചികിത്സാ സംവിധാനങ്ങളോടെ ജനസേവനത്തിന് സമര്‍പ്പി്ച്ചു. വൈകിട്ട് നാലിന് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. എ കെ ശശീന്ദ്രന്‍, കെ ടി ജലീല്‍, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് സെക്രട്ടറി ജനറല്‍ ഡോ. മസിന്‍ ജവാദ് അല്‍ഖഹ്ബൂരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, രാഘവന്‍ എം പി, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, എം കെ മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോഴിക്കോട് സ്വദേശികളായ പ്രവാസി ഡോക്റ്റര്‍മാര്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച സ്റ്റാര്‍കെയര്‍ ഇപ്പോള്‍ ഏഷ്യയിലെ തന്നെ മികച്ച ആരോഗ്യ ചികിത്സാ ബ്രാന്‍ഡായി വളരുകയാണ്. നിലവില്‍ ആറു ആശുപത്രികളും ഹെല്‍ത്ത് കെയര്‍ സെന്ററുകളുമുള്ള സ്റ്റാര്‍കെയര്‍ കണ്ണൂരിലെ തളിപറമ്പിലും ഒമാനില്‍ മൂന്നിടങ്ങളിലും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. 12 സൂപ്പര്‍ സ്‌പെഷാലിറ്റികളടക്കം 35 വിഭാഗങ്ങളും അഞ്ചു ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളുമായി കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍കെയര്‍ ഹോസ്പ്പിറ്റല്‍ കേരളത്തിലെ ഹെല്‍ത്ത്‌കെയര്‍ മേഖലയെ ആഗോള നിലവാരത്തിലേക്കെത്തിക്കുവാനുള്ള ശ്രമത്തിലാണ്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, വാസ്‌കുലാര്‍ സര്‍ജറി, ഓര്‍ത്തോ സ്‌പൈന്‍നെഫ്രോളജി, ഗാസ്‌ട്രോ എന്‍ട്രോളജി, റുമറ്റോളജി, വുമണ്‍ ഹെല്‍ത്ത്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ ക്രിട്ടിക്കല്‍ കെയര്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ഇഎന്‍ടി, കഡില്‍സ് ബര്‍ത്തിംഗ് സെന്റര്‍, നിയോനാറ്റോളജി എന്നിവ കോഴിക്കോട് സ്റ്റാര്‍കെയറിന്റെ പ്രധാന വിഭാഗങ്ങളാണ്.
ലോകോത്തര നിലവാരം ഉറപ്പു വരുത്തുമ്പോഴും ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിതിസ ലഭ്യമാക്കാന്‍ സാധിക്കുന്നതാണ് ഒരു നല്ല മാനേജ്‌മെന്റിന്റെ ലക്ഷണമെന്ന് സ്റ്റാര്‍കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സാദിഖ് കൊടക്കാട്ട് പറഞ്ഞു. എംഡി ഡോ. അബ്ദുള്ള ചെറയക്കാട്ട്, സിഒഒ കെ വി എം അഷ്‌റഫ്, ജിഎം ബ്രിജു മോഹന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പത്മാവതി, പേഷ്യന്റ് ആന്‍ഡ് ഗസ്റ്റ് റിലേഷന്‍ എക്‌സ്പീരിയന്‍സ് സീനിയര്‍ മാനേജര്‍ അനൂപ് കുമാര്‍ പി വി എന്നിവര്‍ പങ്കെടുത്തു.

Comments

comments

Categories: Branding