അവയവ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്ത്യയിലെ ആദ്യ ആശുപത്രിയ്ക്ക് സൈറ്റ്‌കെയര്‍ തുടക്കമിട്ടു

അവയവ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ഇന്ത്യയിലെ  ആദ്യ ആശുപത്രിയ്ക്ക് സൈറ്റ്‌കെയര്‍ തുടക്കമിട്ടു

കൊച്ചി: അര്‍ബുദ ചികിത്സയില്‍ സമൂലമായ പരിവര്‍ത്തനം വരുത്തുക എ ലക്ഷ്യത്തോടെ സൈറ്റ്‌കെയര്‍ ഹോസ്പിറ്റല്‍സ് നെറ്റ്‌വര്‍ക്ക് അവയവ ക്യാന്‍സര്‍ ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുതിനായി സ്ഥാപിക്കുന്ന ആശുപത്രി ശൃംഖലയിലെ ആദ്യത്തേത് ബാംഗ്ലൂരില്‍ തുടങ്ങി. കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാല 2016 നവംബര്‍ 24ന് ആശുപത്രി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ പരിരക്ഷയിലും ലൈഫ് സയന്‍സിലും ആഗോളാടിസ്ഥാനത്തില്‍തന്നെ മുന്‍പന്തിയിലുള്ള സൈറ്റ്‌കെയറിന് പ്രൊഫഷനലുകളുടെ മികച്ച ടീമും ഈ മേഖലയില്‍ നൂറുവര്‍ഷത്തിലേറെ പരിചയവുമുണ്ട്. ഇന്ത്യയില്‍ നിലവാരമുള്ള ക്യാന്‍സര്‍ ചികിത്സ ആവശ്യമാണെന്നുകണ്ട് വ്യക്തിഗതാടിസ്ഥാനത്തില്‍തന്നെ രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റി മികച്ച ഫലം ലഭ്യമാക്കാനാണ് സൈറ്റ്‌കെയര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ക്ലിനിക്കല്‍ മികവും ആഗോള ചികിത്സാ സമ്പ്രദായങ്ങളും ഗവേഷണ സൗകര്യങ്ങളും ലഭിക്കുന്ന ഒരു സ്ഥാപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി തുടങ്ങുന്നത്.

സൈറ്റ്‌കെയറിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായ ഡോ. ഫെര്‍സാന്‍ എന്‍ജിനിയര്‍ സ്ഥാപകടീമിന്റെ കാഴ്ചപ്പാട് ഇങ്ങനെ വിശദീകരിക്കുന്നു: ‘ക്യാന്‍സര്‍ ചികിത്സ ഓരോ ദിവസവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിയതമായ ഫലങ്ങള്‍ക്ക് കൂടുതല്‍ സാധ്യത സൃഷ്ടിക്കാനായി പുതിയ ചികിത്സാ സമ്പ്രദായങ്ങളും രീതികളും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ.് ഒരിക്കലും രണ്ടു രോഗികള്‍ക്ക് ഒരു സമാനതയുമുണ്ടാവില്ലെന്ന് മെഡിക്കല്‍ ഗവേഷണം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുത െഓരോ രോഗിക്കും അയാളുടേതായ സാമ്പ്രദായിക ചികിത്സാ പദ്ധതി വേണം. രോഗിയ്ക്ക് കൃത്യമായ ചികിത്സ ഉറപ്പാകത്തക്കവിധം സൈറ്റ്‌കെയര്‍ ആശുപത്രി അവയവ ക്യാന്‍സറില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള ഒരു സംഘം ഡോക്ടര്‍മാരെയും മെഡിക്കല്‍ പ്രൊഫഷണലുകളെയും അവര്‍ക്കൊപ്പം ആഗോളാടിസ്ഥാനത്തില്‍തന്നെ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക സംവിധാനങ്ങളും സൈറ്റ്‌കെയറില്‍ കൊണ്ടുവന്നിട്ടുണ്ട്.
സഹസ്ഥാപകനും സൈറ്റ്‌കെയര്‍ സിഇഒയുമായ സുരേഷ് രാമു കൂട്ടിച്ചേര്‍ക്കുന്നു: രോഗിയുടെ ചരിത്രം, കുടുംബത്തിന്റെ മെഡിക്കല്‍ ചരിത്രം, ചികിത്സയോടുള്ള പ്രതികരണസ്വഭാവം, വെല്ലുവിളിയുയര്‍ത്തുന്ന ഒരു രോഗത്തെ മറികടക്കുന്നതിനുള്ള ക്ലിനിക്കല്‍ പിന്തുണ തുടങ്ങിയ കാര്യങ്ങളെ ക്യാന്‍സര്‍ ചികിത്സ ആശ്രയിക്കുന്നു. മള്‍ട്ടിഡിസിപ്ലിനറി മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ആശുപത്രി ഏറ്റവും മികച്ച നിലവാരം, ഭരണസംവിധാനം, ക്ലിനിക്കല്‍ അനുഭവം എന്നിവ നല്‍കും. വേണ്ടത്ര വിവരങ്ങള്‍ നല്‍കിയും കൗണ്‍സലിംഗിലൂടെയും രോഗികളെ ആശുപത്രി ശാക്തീകരിക്കുകയും നഴ്‌സിംഗ്, സാന്ത്വന ചികിത്സ എിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഹോളിസ്റ്റിക് പരിരക്ഷയിലൂടെയും ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്തും രോഗികള്‍ക്ക് സൗഖ്യം ഉറപ്പാക്കും. രോഗികള്‍ക്കുവേണ്ടിയുള്ള സമാനതകളില്ലാത്ത ഒരു സ്ഥാപനത്തെയാണ് സൈറ്റ്‌കെയര്‍ പ്രതിനിധാനം ചെയ്യുത്. ഇന്ത്യയിലെയും വിദേശത്തുമുള്ള ഓങ്കോളജിസ്റ്റുകളും മെഡിക്കല്‍ വിദഗ്ധരും ഒരുമിച്ചെത്തി പങ്കാളികളായാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഈ ആശുപത്രി പ്രധാനകേന്ദ്രമായും ഇന്ത്യയിലെ നാലോ അഞ്ചോ പ്രമുഖ ആശുപത്രികള്‍ ഉപകേന്ദ്രങ്ങളുമായുള്ള ഹബ്ആന്‍ഡ്‌സ്‌പോക്ക് മോഡലിലൂടെ ശൃംഖല വ്യാപിപ്പിക്കും.

Comments

comments

Categories: Branding