സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 400 കോടിയുടെ ഫണ്ടുമായി സിഎസ്‌ഐആര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 400 കോടിയുടെ ഫണ്ടുമായി സിഎസ്‌ഐആര്‍

 

ഹൈദരാബാദ്: കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) രാജ്യത്തെ ഇന്നൊവേറ്റീവ് പ്രൊജക്റ്റുകള്‍ക്ക് ഫണ്ട് നല്‍കുന്നതിനായി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഇന്നൊവേഷന്‍ ഫണ്ടായി 400 കോടി രൂപ അനുവദിച്ചതായി സിഎസ്‌ഐആര്‍ ഡയറക്റ്റര്‍ ഡോ. കിരീഷ് സാഹി അറിയിച്ചു. സിഎസ്‌ഐആര്‍ ലബോറട്ടറികളിലെ ഗവേഷണഫലങ്ങള്‍ വിപണിയില്‍ ഉപയോഗപ്പെടുത്തുന്നതിനായും ഈ പണം ഉപയോഗിക്കാം. സിഎസ്‌ഐആറിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ നടന്ന ശാസ്ത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎസ്‌ഐആറിന്റെ സ്വന്തം വരുമാനത്തില്‍ നിന്നുമാണ് ഫണ്ടിനുള്ള തുക കണ്ടെത്തിയതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പണം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding