പുതുതായി നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

പുതുതായി നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

ന്യൂഡെല്‍ഹി : ചൊവ്വാഴ്ച്ച മുതല്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇന്നലെ മുതല്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇളവുള്ളത്. ആവശ്യമുള്ള തുക ബാങ്കില്‍ സ്ലിപ് എഴുതിനല്‍കി പിന്‍വലിക്കാം. എന്നാല്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിന് മുന്‍ നിശ്ചയിച്ച പരിധി ബാധകമാണ്. നവംബര്‍ 28 വരെ ബാങ്കില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ തുടരും. ആഴ്ചയില്‍ പരമാവധി 24,000 രൂപയേ പിന്‍വലിക്കാന്‍ കഴിയൂ.

Comments

comments

Categories: Slider, Top Stories

Related Articles