ഫെയര്‍ഫാക്‌സ് സിഎസ്ബിയുടെ 50% ഓഹരികള്‍ സ്വന്തമാക്കും

ഫെയര്‍ഫാക്‌സ് സിഎസ്ബിയുടെ 50% ഓഹരികള്‍ സ്വന്തമാക്കും

മുംബൈ: കാനേഡിയന്‍ കോടിപതി പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് കാത്തലിക് സിറിയന്‍ ബാങ്കി (സിസ്ബി)ന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നു. ഇന്ത്യയില്‍ സ്വകാര്യ മേഖലയിലുള്ള ഒരു പ്രാദേശിക ബാങ്കിന്റെ ഓഹരികള്‍ ഇതാദ്യമായാണ് ഒരു വിദേശ കമ്പനി സ്വന്തമാക്കുന്നത്. വെള്ളിയാഴ്ച്ച വാട്‌സ, ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് ബോര്‍ഡ് മെംബറായ എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ എന്നിവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെ കണ്ട് ഇടപാടു സംബന്ധിച്ച മാനദണ്ഡങ്ങളും ചട്ടങ്ങളും ആരാഞ്ഞിരുന്നു.

അറുപത്തഞ്ചുക്കാരനായ വാട്‌സ ഇതിനോടകം തന്നെ ഒരു ബില്യണിലധികം ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുണ്ട്. ട്രാവല്‍, എയര്‍പോര്‍ട്ട്, ധനകാര്യം തുടങ്ങിയ മേഖലകളിലാണ് വാട്‌സ പ്രധാനമായും രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുള്ളത്. എന്നാല്‍ കാത്തലിക് സിറിയന്‍ ബാങ്കുമായുള്ള കരാര്‍ ഇന്ത്യ കേന്ദ്രീകരിച്ച് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ആരംഭിച്ചതിനു ശേഷമുള്ള വാട്‌സയുടെ മികച്ച കരാറുകളിലൊന്നാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
50 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതോടെ ഫെയര്‍ഫാക്‌സിന് കാത്തലിക് സിറിയന്‍ ബാങ്കില്‍ 15% വോട്ടിംഗ് അവകാശം നേടാനാകും. ഫെയര്‍ഫാക്‌സ് കാത്തലിക് സിറിയന്‍ ബാങ്കില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ ജൂലൈയില്‍ പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കുമായും ഫെയര്‍ഫാക്‌സുമായും ഓഹരി വില്‍പ്പന സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സിഎസ്ബി കഴിഞ്ഞ മാസം വ്യക്തമാക്കിയത്.

Comments

comments

Categories: Slider, Top Stories