മെസ്സി ബാഴ്‌സയില്‍ തുടരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍

മെസ്സി ബാഴ്‌സയില്‍ തുടരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍

 

മാഞ്ചസ്റ്റര്‍: അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബായ ബാഴ്‌സലോണയില്‍ തുടരണമെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ലയണല്‍ മെസ്സിയെ സ്വന്തമാക്കുന്നതിനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മാനേജ്‌മെന്റ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തന്നെ കോച്ചായ ഗ്വാര്‍ഡിയോള ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്.

ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയിലൂടെയാണ് ലയണല്‍ മെസ്സി ഫുട്‌ബോളിലേക്കെത്തിയതെന്നും അദ്ദേഹം അവിടെത്തന്നെ കളി ജീവിതം അവസാനിപ്പിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നുമാണ് പെപ് ഗ്വാര്‍ഡിയോള പറഞ്ഞത്. മുമ്പ്, നാല് വര്‍ഷക്കാലം മെസ്സി ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ചത് പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴിലായിരുന്നു.

പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ബാഴ്‌സലോണ മൂന്ന് തവണ സ്പാനിഷ് ലീഗിലും ഒരു പ്രാവശ്യം ചാമ്പ്യന്‍സ് ലീഗിലും കിരീട ജേതാക്കളാവുകയും ചെയ്തു. ലയണല്‍ മെസ്സിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കുന്നതിനായി ക്ലബ് അധികൃതര്‍ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് 247 ദശലക്ഷം ഡോളറാണ്. ആഴ്ചയിലെ പ്രതിഫലം ആറേകാല്‍ ലക്ഷം ഡോളറും.

Comments

comments

Categories: Sports

Related Articles