മാരുതി പോലെ ഞങ്ങളും ഇന്ത്യന്‍: പേറ്റിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ

മാരുതി പോലെ ഞങ്ങളും ഇന്ത്യന്‍: പേറ്റിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ

 

ചൈനീസ് ഉടമസ്ഥാവകാശത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഞങ്ങളും മാരുതി പോലെ ഇന്ത്യന്‍ കമ്പനി ആണെന്നും ബിസനസ് ലോകത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പേറ്റിഎം സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.

ഒരിക്കല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴില്‍ ആയിരുന്ന മാരുതിയുടെ നല്ലൊരു പങ്ക് ഷെയറും ഇപ്പോള്‍ ജപ്പാനീസ് കാര്‍ നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പിന്റെ കൈയ്യില്‍ ആണ്. മാരുതിയുടെ 56.21 ശതമാനം ഷെയര്‍ ഇന്ന് സുസുക്കിക്ക് സ്വന്തമാണ്. പേറ്റിഎമ്മിന്റെ പൂരിഭാഗം ഷെയറും ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ കൈയ്യിലാണെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിജയ് ശേഖര്‍ ശര്‍മയുടെ പ്രതികരണം.

ലോകം മുഴുവന്‍ ഇന്ത്യന്‍ കമ്പിനിയായാണ് പേറ്റിഎം അറിയപ്പെടുന്നതെന്നും ഇത് ഇന്ത്യക്ക് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 160 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള രാജ്യത്തെ വലിയ മൊബീല്‍ വാലറ്റ് ഓപ്പറേറ്ററായ പേറ്റിഎമ്മിന്റെ 40 ശതമാനത്തിലധികം ഓഹരിയും ആലിബാബ ഗ്രൂപ്പിന്റെ കൈവശമാണ്.

Comments

comments

Categories: Branding