മൊബീല്‍ എടിഎമ്മുമായി ഒല

മൊബീല്‍ എടിഎമ്മുമായി ഒല

 
ന്യുഡെല്‍ഹി: രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കായി ആപ്പ് അധിഷ്ഠിത ടാക്‌സ് സേവനദാതാക്കളായ ഒല മൊബീല്‍ എടിഎം ആരംഭിക്കുന്നു. തെരഞ്ഞെടുത്ത ഒല കാബുകളില്‍ നിന്ന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഒല ഒരുക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളോട് സഹകരിച്ചാണ് പുതു പദ്ധതി നടപ്പിലാക്കുന്നത്.

കൊല്‍ക്കത്തയിലും ഹൈദരാബാദിലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിക്കഴിഞ്ഞ പദ്ധതിയില്‍ ഒരു ബാങ്ക് ഓഫീസറും പിഒഎസ് മെഷീനുമുള്ള വിവിധ ഒല ടാക്‌സികളില്‍ നിന്ന് കാര്‍ഡിന് 2,000 രൂപ എന്ന നിരക്കില്‍ പണം പിന്‍വലിക്കാന്‍ സൗകര്യമുണ്ട്.

കൊല്‍ക്കത്തയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കുമായും ഹൈദരാബാദില്‍ എസ്ബിഐയുമായും ആന്ധ്രാ ബാങ്കുമായുമാണ് ഒല സഹകരിക്കുന്നത്. ഒരാഴ്ച്ച നീണ്ട പ്രവര്‍ത്തനം വഴി ആയിരക്കണക്കിനു ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആദ്യ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഈ സേവനം ഡെല്‍ഹി അടക്കമുള്ള കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ഒല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജീവ്‌രാജ്കാ അറിയിച്ചു. ഈ മാസം അവസാനം വരെ സേവനം ലഭ്യമാകുമെന്നും മൊബീല്‍ എടിഎം സൗകര്യമുള്ള ഒല കാബുകള്‍ ചാന്ദിനി ചൗക്ക് മെട്രോ സ്‌റ്റേഷന്‍, എസ്പ്ലനേഡ് മെട്രോ, ബറാബസാര്‍, സാള്‍ട്ട് ലേക്, എക്‌സൈഡ്, റഷ്‌ബേഹരി എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Branding