ആദായ നികുതി ഭേദഗതി ബില്ല് ലോക്‌സഭ അംഗീകരിച്ചു

ആദായ നികുതി ഭേദഗതി ബില്ല് ലോക്‌സഭ അംഗീകരിച്ചു

ന്യൂഡെല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആദായ നികുതി ഭേദഗതി ബില്ല് ലോക്‌സഭ അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ല് സഭ അംഗീകരിച്ചത്. കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആദായ നികുതി ഭേദഗതി ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. മണി ബില്‍ ആയതിനാല്‍ ലോക്‌സഭ അംഗീകരിച്ചാല്‍ മതി. രാജ്യസഭ പരിഗണിക്കണമെന്ന് മാത്രം.

വെളിപ്പെടുത്താത്ത വരുമാനം 60 ശതമാനം വരെ പിഴ നല്‍കി ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്നതാണ് ഭേദഗതി ബില്ല്. നേരത്തെ ഇത്തരത്തില്‍ 45 ശതമാനം പിഴ നല്‍കി സ്വത്തു വെളിപ്പെടുത്താനായി നല്‍കിയ അവസരം സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. മൊത്തം 50 ശതമാനം പിഴയോടെ വെളിപ്പെടുത്താത്ത സ്വത്ത് നിക്ഷേപിക്കുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*